തന്റെ മേക്കോവറും പുത്തന്‍ ലുക്കും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പൂര്‍ണ നഗ്നയായി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ഹാലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫാഷൻ ഫോട്ടോഗ്രഫിയിലൂടെയും വ്യത്യസ്തമായ സ്റ്റൈലുകളിലൂടെയും ആരാധകരെ നേടിയ അമേരിക്കന്‍ നടിയാണ് ഹാലി ബെറി. സൂപ്പര്‍ ഹീറോ ചിത്രം കാറ്റ് വുമണ്‍, ജെയിംസ് ബോണ്ട് ചിത്രം ഡൈ അനദര്‍ ഡേ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് ഹാലി. 2002-ല്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും 55-കാരിയായ താരത്തെ തേടിയെത്തിയിരുന്നു.

തന്റെ മേക്കോവറും പുത്തന്‍ ലുക്കും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പൂര്‍ണ നഗ്നയായി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ഹാലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ കൈയില്‍ ഒരു വൈന്‍ ഗ്ലാസുമുണ്ട്. വൈന്‍ കുടിക്കുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

'എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതെല്ലാം ഞാന്‍ ചെയ്യും, ഹാപ്പി സാറ്റര്‍ഡേ' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ഇതിന് താഴെ താരത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഈ പ്രായത്തിലും അവരുടെ ബോള്‍ഡായ നിലപാടിനെ അഭിനന്ദിക്കാനും പലരും മറന്നില്ല. അതേസമയം ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ചിലര്‍ ഉന്നയിച്ചു. 

View post on Instagram

Also Read: 'ഇത് 10 ദിവസം വെള്ളമൊഴിച്ച് വളർത്തിയ പുല്ല്'; ഫാഷന്‍ പരീക്ഷണവുമായി ഉർഫി