ഇന്ന് സൗഹൃദ ദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. ജീവിതത്തില്‍ സമാധാനവും സന്തോഷവും വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം വളരെ വലുതാണ്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന് നമ്മുടെ പഴമക്കാര്‍ പറയാറുണ്ട്. നല്ല സൗഹൃദങ്ങളാണ് ജീവിതത്തില്‍ ഉണ്ടാകേണ്ടത്. 

ഹാള്‍മാര്‍ക്ക് കാര്‍ഡ്‌സിന്റെ സ്ഥാപകനായ അമേരിക്കക്കാരൻ ജോയ്‌സ് ഹാളാണ് ആദ്യമായി സൗഹൃദ ദിനം ആഘോഷിക്കുന്നത്. 1930ല്‍ ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അത്. എന്നാല്‍ ഗ്രീറ്റിങ് കാര്‍ഡുകള്‍ വില്‍ക്കാനുള്ള ജോയ്‌സിന്റെ ബിസിനസ് തന്ത്രമായി കണ്ട് ജനങ്ങള്‍ ഈ ദിനം ഉപേക്ഷിക്കപ്പെട്ടു. എന്നാലും സൗഹൃദ ദിനമെന്ന ആശയം പലയിടത്തും വളരാന്‍ ഇത് കാരണമായി. 

2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ജൂലൈ 30 രാജ്യാന്തര സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ജൂലൈ 30നാണ് രാജ്യാന്തര സൗഹൃദ ദിനമെങ്കിലും ഇന്ത്യ, മലേഷ്യ, യുഎഇ, ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഓഗസ്റ്റിലെ ആദ്യ ഞായറാണ് സൗഹൃദ ദിനമായി ആചരിക്കുന്നത്.

Also Read: പ്രിയപ്പെട്ട പരിചാരകന്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷയ്ക്കായി ഓടിയെത്തുന്ന ആനക്കുട്ടി; വൈറലായ വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona