കൂട്ടുകാരികൾക്കൊപ്പം എത്തിയ വധുവിനെ കണ്ട് വരൻ മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതു കണ്ട് കൂട്ടുകാരും ചിരിക്കുന്നു.
വധുവിനെ കണ്ട് വരൻ മയങ്ങി വീഴുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
വരനും സുഹൃത്തുക്കളും ചേർന്ന് വധുവിനെ കാത്തു നിൽക്കുന്നത് വീഡിയോയിൽ കാണാം. കൂട്ടുകാരികൾക്കൊപ്പം എത്തിയ വധുവിനെ കണ്ട് വരൻ മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതു കണ്ട് കൂട്ടുകാരും ചിരിക്കുന്നു.
അടുത്ത നിമിഷം വരൻ എഴുന്നേൽക്കുകയും വധുവിന്റെ കൈപ്പിടിച്ച് വേദിയിലേക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. ‘വെഡ്എബൗട്ട്’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അപ്രതീക്ഷിത വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..
വധുവിന്റെയോ വരന്റെയോ പേരോ സ്ഥലമോ വ്യക്തമല്ല. ‘നിങ്ങൾ നിങ്ങൾക്ക് പ്രിയപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുമ്പോൾ എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.
