അയല്‍വാസികള്‍ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. കുറച്ചധികം ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ മച്ചിന് മുകളില്‍ നിന്നും പുറത്തെത്തിച്ചത്. 

വീടിന്‍റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്നത് പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിലാണ് പാമ്പിനെ കണ്ടത്. 

ഇതുകണ്ട അയല്‍വാസികള്‍ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. കുറച്ചധികം ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ മച്ചിന് മുകളില്‍ നിന്നും പുറത്തെത്തിച്ചത്. 

ആസ്ബറ്റോസ് വരെ പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് താഴെ വീണ പാമ്പിനെ രക്ഷാപ്രവർത്തകര്‍ പിടികൂടി ചാക്കിനുള്ളിലാക്കി. ശേഷം ഇതിനെ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. 

YouTube video player

Also Read: ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ കിടക്കയിൽ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ; പിന്നീട് സംഭവിച്ചത്...