Asianet News MalayalamAsianet News Malayalam

വിശന്നുവലഞ്ഞപ്പോള്‍ പ്ലാവില്‍ നിന്ന് ചക്ക പറിക്കാൻ ശ്രമിക്കുന്ന ആന; വീഡിയോ

സംഭവം കണ്ടുകൊണ്ട് നിന്നിരുന്ന വീട്ടുകാരാണ് വീഡിയോ പകര്‍ത്തിയത്. വളരെ ഉയരത്തിലുള്ള ചില്ലയിലാണ് ചക്ക ഉണ്ടായിരുന്നത്. ഇത് ഏറെ പണിപ്പെട്ട് അടര്‍ത്തിയെടുക്കാൻ നോക്കുകയാണ് ആന. കണ്ടുനില്‍ക്കുന്നവരെല്ലാം ശബ്ദമുണ്ടാക്കിക്കൊണ്ട് ആനയ്ക്ക് പ്രചോദനമാകുന്നുണ്ട്.

hungry elephant plucks jackfruit after a lot of efforts
Author
Trivandrum, First Published Aug 2, 2022, 5:34 PM IST

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ ( Wild Animals ) കാണുന്നത് സാധാരണമാണ്.ചില സന്ദര്‍ഭങ്ങളില്‍ വിശപ്പ് ശമിപ്പിക്കാൻ ഒന്നും കിട്ടാതാകുമ്പോള്‍ വന്യ മൃഗങ്ങള്‍ ( Wild Animals ) ജനവാസ മേഖലയിലേക്കിറങ്ങി വന്ന് മനുഷ്യര്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വിഭവങ്ങളും കൈവശപ്പെടുത്താറുണ്ട്. 

അത്തരമൊരു സംഭവത്തിന്‍റെ രസകരമായ വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. വിശന്നുവലഞ്ഞ ഒരാന,കാടിനോട് ചേര്‍ന്നുള്ള പ്രദേശത്തിറങ്ങി വന്ന് ഒരു വീടിന്‍റെ പറമ്പിലുള്ള പ്ലാവില്‍ നിന്ന് ചക്ക പറിക്കാൻ ( Elephant Video ) ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. 

സംഭവം കണ്ടുകൊണ്ട് നിന്നിരുന്ന വീട്ടുകാരാണ് വീഡിയോ പകര്‍ത്തിയത്. വളരെ ഉയരത്തിലുള്ള ചില്ലയിലാണ് ചക്ക ഉണ്ടായിരുന്നത്. ഇത് ഏറെ പണിപ്പെട്ട് അടര്‍ത്തിയെടുക്കാൻ നോക്കുകയാണ് ആന. കണ്ടുനില്‍ക്കുന്നവരെല്ലാം ശബ്ദമുണ്ടാക്കിക്കൊണ്ട് ആനയ്ക്ക് പ്രചോദനമാകുന്നുണ്ട്. എന്നാലിതൊന്നും നോക്കാതെ എങ്ങനെയും ചക്ക അടര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് ആന. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ആന ചക്ക അടര്‍ത്തിയെടുക്കുക തന്നെ ചെയ്തു. 

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ആണ് ട്വിറ്ററില്‍ വീഡിയോ ( Elephant Video ) പങ്കുവച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. കൗതുകമുള്ള കാഴ്ചയായതിനാല്‍ നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വിജയം ദൂരെയാണെങ്കിലും പരിശ്രമം എപ്പോഴെങ്കിലും ആ വിജയത്തിനെ അടുത്തെത്തിക്കുമെന്നും അതിനുദാഹരണമാണ് ഈ കാഴ്ചയെന്നുമെല്ലാം ആനയുടെ വീഡിയോ കണ്ടവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു. നിസാരമെന്ന് തോന്നുമെങ്കിലും ഒരുപാട് പ്രചോദനം നല്‍കുന്നതാണ് ഈ വീഡിയോ എന്നും ഇവര്‍ മകന്‍റുകളില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- മുങ്ങിത്താഴുന്നയാളെ ഓടിവന്ന് രക്ഷപ്പെടുത്തുന്ന കുട്ടിയാന; വീണ്ടും വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios