Asianet News MalayalamAsianet News Malayalam

നവവധു പുരുഷന്‍, അറിഞ്ഞത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം; തെറ്റിദ്ധരിപ്പിച്ചത് ഇങ്ങനെ...

 "തന്‍റെ വിവാഹാഭ്യര്‍ത്ഥന അവള്‍ സ്വീകരിക്കുകയായിരുന്നു. ശേഷം നിക്കാഹ് നടന്നു. എന്നാൽ സ്ത്രീധന തുക മുഴുവനായി നൽകാതെ ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധമുണ്ടാവരുതെന്ന് അവര്‍ പറഞ്ഞിരുന്നു..." 

Imam discovers his wife is a man two weeks after wedding
Author
Thiruvananthapuram, First Published Jan 16, 2020, 10:17 AM IST

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഭാര്യ പുരുഷനാണെന്ന് അറിഞ്ഞതെന്ന് ഉഗാണ്ടൻ ഇമാം മുഹമ്മദ് മുതുംബ. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം. ആർത്തവ സമയമാണെന്നു പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചതായും മുഹമ്മദ് മതുംബ പറഞ്ഞു.

അടുത്ത വീട്ടിൽ നിന്നും വസ്ത്രവും ടിവിയും മോഷ്ടിക്കാൻ ശ്രമിച്ചതോടെ പൊലീസ് പരിശോധന നടത്തുകയും തുടര്‍ന്ന് ഇയാള്‍ പുരുഷനാണന്ന് കണ്ടെത്തുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മതില്‍ ചാടിയാണ് അടുത്ത വീട്ടിൽ നിന്നും വസ്ത്രവും ടിവിയും മോഷ്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് അയൽക്കാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇമാമും ഭാര്യയും സ്റ്റേഷനില്‍ ഹാജരായി. പരമ്പരാഗത ഇസ്‌ലാമിക വസ്ത്രം ധരിച്ചാണ് ഇയാൾ ഇമാമിനൊപ്പം ഹാജരായത്.

സാധാരണ ഒരു സ്ത്രീയായ പ്രതിയെ പരിശോധിക്കുംവിധമാണ് വനിത പൊലീസ് ഓഫീസർ ഇമാമിന്റെ ഭാര്യയെ പരിശോധിച്ചതും അപ്പോഴാണ് അയാൾ സ്ത്രീയല്ല , മറിച്ച് പുരുഷനാണെന്ന് മനസിലായതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇമാമിന്‍റെ പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വേഷം കെട്ടിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.

വിവാഹം കഴിക്കാന്‍ താന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്നതിനിടെയാണ് ഹിജാബ് ധരിച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടതെന്ന് ഇമാം പറയുന്നു. അങ്ങനെ തന്‍റെ വിവാഹാഭ്യര്‍ത്ഥന അവള്‍ സ്വീകരിക്കുകയായിരുന്നു. ശേഷം നിക്കാഹ് നടന്നു. എന്നാൽ സ്ത്രീധന തുക മുഴുവനായി നൽകാതെ ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധമുണ്ടാവരുതെന്ന് അവര്‍ പറഞ്ഞിരുന്നു എന്നും മുഹമ്മദ് മുതുംബ പറഞ്ഞു. ഡെയ്ലി നാഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  


 

Follow Us:
Download App:
  • android
  • ios