ന്യൂജഴ്സിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇരുപത്തിയൊന്നുകാരിയുമായ ജന്ന സിനത്ര എന്ന യുവതിയാണ് താടിയെല്ല് കുടുങ്ങിയതിനെ തുടർന്ന് വായ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായത്.

സന്തോഷം കൊണ്ട് അലറിവിളിച്ചതിന് പിന്നാലെ താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാതെ യുവതി ആശുപത്രിയില്‍. ന്യൂജഴ്സിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇരുപത്തിയൊന്നുകാരിയുമായ ജന്ന സിനത്ര എന്ന യുവതിയാണ് താടിയെല്ല് കുടുങ്ങിയതിനെ തുടർന്ന് വായ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായത്. ജന്നയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‍റെ വീഡിയോ യുവതി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തുറന്നുപിടിച്ച വായയുമായി ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് യുവതിയുടെ കൂടെയുള്ള സ്ത്രീയാണ് ഡോക്ടറുമായി സംസാരിക്കുന്നത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ശക്തമായ അലർച്ചയിൽ ജെന്നയുടെ താടിയെല്ല് കുടുങ്ങിയതാണെന്ന് വ്യക്തമായത്.അങ്ങനെ മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് യുവതിയുടെ താടിയെല്ല് പൂർവസ്ഥിതിയിലായത്. 

View post on Instagram

ജെന്നയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. വിശ്വസിക്കാനാകുന്നില്ല എന്നും താടിയെല്ലുകൾ ഇങ്ങനെ കുടുങ്ങിപ്പോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും നിരവധി പേര്‍ കുറിച്ചു. ഈ സാഹചര്യത്തെ ധൈര്യത്തോടെ നേരിട്ടതിന് ജെന്നയെ പ്രശംസിക്കാനും ആളുകള്‍ മറന്നില്ല. 

Also read: കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

youtubevideo