Asianet News MalayalamAsianet News Malayalam

'മംഗല്യസൂത്ര'ത്തിന്‍റെ പുത്തന്‍ കളക്ഷനുമായി സബ്യസാചി; 'ട്രോളി' സോഷ്യല്‍ മീഡിയ!

അടുത്തിടെയാണ് തന്‍റെ ബ്രൈഡുകള്‍ക്ക് വേണ്ടി ആഭരണ കളക്ഷനും സബ്യസാചി തുടങ്ങിയത്. പരമ്പരാഗതവും ഒപ്പം ഫാഷനും ഒന്നിക്കുന്നതാണ് ഈ ആഭരണങ്ങളുടെ പ്രത്യേകത. 

Sabysachi Mukherjee s Display Of Mangalsutra Collection Faces Backlash by social media
Author
Thiruvananthapuram, First Published Oct 27, 2021, 7:20 PM IST

ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി (Sabysachi Mukherjee) ഒരുക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ബോളിവുഡ് നടിമാരായ അനുഷ്ക ശര്‍മ്മ (Anushka Sharma) മുതല്‍ ദീപിക പദുകോണ്‍ (Deepika Padukone) വരെ സബ്യസാചി ഡിസൈന്‍ വിവാഹ വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹ വേദിയില്‍ എത്തിയത്. ബ്രൈഡല്‍ വസ്ത്രങ്ങളുടെ (bridal outfits) വലിയ കളക്ഷനാണ് അദ്ദേഹത്തിന്‍റെ സ്റ്റോറിലുള്ളത്.

Sabysachi Mukherjee s Display Of Mangalsutra Collection Faces Backlash by social media

 

അടുത്തിടെയാണ് തന്‍റെ ബ്രൈഡുകള്‍ക്ക് വേണ്ടി ആഭരണ കളക്ഷനും സബ്യസാചി തുടങ്ങിയത്. പരമ്പരാഗതവും ഒപ്പം ഫാഷനും ഒന്നിക്കുന്നതാണ് ഈ ആഭരണങ്ങളുടെ പ്രത്യേകത. ഇപ്പോഴിതാ രാജകീയ ബംഗാള്‍ 'മംഗല്യസൂത്ര'യുടെ (Royal Bengal 'mangalsutra') കളക്ഷനുമായാണ് സബ്യസാചി രംഗത്തെത്തിയത്. 1,65,000 രൂപ മുതലാണ് ഇവയുടെ വില. 

 

മംഗല്യസൂത്രം അഥവാ താലി അണിഞ്ഞ് നില്‍ക്കുന്ന തന്‍റെ മോഡലുകളുടെ ചിത്രങ്ങളും സബ്യസാചിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ വലിയ ട്രോളുകളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. 

 

ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് വിമര്‍ശനം. മംഗല്യസൂത്രം കാണിക്കാന്‍ ഇത്തരത്തില്‍ ബ്രായും ബിക്കിനിയും അണിയേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നഗ്നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ ഈ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. 

 

 

അതേസമയം സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തി ശരീരവണ്ണവും ഇരുണ്ട ചര്‍മ്മവുമുള്ള യുവതികള്‍ ഇതിനുമുമ്പും സബ്യസാചിയുടെ മോഡലുകളായിട്ടുണ്ട്. 

 

 

Also Read: ലോക പ്രശസ്ത ഫാഷന്‍ ഡിസൈനറുടെ വസ്ത്രങ്ങളാണ് ഇനി ഈ കുട്ടികളുടെ യൂണിഫോം!

Follow Us:
Download App:
  • android
  • ios