ബിൽ ഗേറ്റ്സും സുക്കർബർഗമടക്കമുള്ള പ്രമുഖർ പങ്കെടുത്ത പ്രീ–വെഡിങ് ആഘോഷം മുതൽ ഓരോ ആഘോഷങ്ങളുടെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അത്യാഡംബരപൂർവമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. മാർച്ചിൽ ജാംനഗറിൽ ആരംഭിച്ച വിവാഹ പൂർവ ആഘോഷങ്ങൾ മുതല്‍ കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ വരെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയതായിരുന്നു. ബിൽ ഗേറ്റ്സും സുക്കർബർഗമടക്കമുള്ള പ്രമുഖർ പങ്കെടുത്ത പ്രീ- വെഡിങ് ആഘോഷം മുതൽ ഓരോ ആഘോഷങ്ങളുടെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മരുമകളായ ശ്ലോക മെഹ്തയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനന്തിന്‍റെ വിവാഹാഘോഷത്തിനിടെ ഉറക്കംതൂങ്ങുന്ന ശ്ലോകയാണ് വീഡിയോയാണ് വൈറലായത്. വിവാഹത്തിന് ശേഷം ശനിയാഴ്ച നടന്ന ശുഭ് ആശിര്‍വാദ് ചടങ്ങിനിടെയായിരുന്നു സംഭവം.

വേദിയുടെ മുന്‍നിരയില്‍ ഭര്‍ത്താവ് ആകാശ് അംബാനിക്കൊപ്പമാണ് ശ്ലോക ഇരിക്കുന്നത്. ഇതിനിടയില്‍ രണ്ട് തവണ ഉറക്കത്തിലേക്ക് വീണ ശ്ലോക ഞെട്ടി കണ്ണ് തുറക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ചിലര്‍ അവരെ പരിഹസിച്ചുകൊണ്ട് കമന്‍റുകള്‍ കുറിച്ചു. എന്നാല്‍ ശ്ലോകയെ പിന്തുണക്കുകയാണ് ഭൂരിഭാഗം പേരും ചെയ്തത്. 

രണ്ട് ചെറിയെ കുട്ടികളുടെ അമ്മയായ ശ്ലോകയ്ക്ക് ഉറക്കവും ക്ഷീണവും ഉണ്ടാകും, അത് സ്വാഭാവികമാണെന്നും പലരും കമന്‍റ് ചെയ്തു. ഒരാഴ്ച്ചയോളം നീണ്ടുനിന്ന പ്രീ വെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടി വരുന്ന അവരുടെ ക്ഷീണം ഊഹിക്കാവുന്നതാണെന്നും ഇതിനിടെ ഉറക്കം പോലും കിട്ടികാണില്ലെന്നും പലരം പ്രതികരിച്ചു.

Scroll to load tweet…

ശ്ലോകയ്ക്കും ആകാശിനും രണ്ട് മക്കളാണുള്ളത്. മൂന്ന് വയസുകാരന്‍ പൃഥ്വിയും ഒരു വയസുകാരി വേദയും. കുട്ടിക്കാലം മുതല്‍ അടുത്തറിയാവുന്ന ശ്ലോകയും ആകാശും 2019 മാര്‍ച്ച് ഒമ്പതിനാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇവരുടെയും വിവാഹം നടന്നത്. 

Also read: 'തനി തങ്കം'; ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍