കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ധരിച്ച ബ്ലൗസില്‍ വരെ വജ്രങ്ങളും സ്വർണ്ണാഭരണങ്ങളുമായിരുന്നു. വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ജാഡൗ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ബ്ലൗസ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡിസൈനര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ തിളങ്ങിയ ഇഷ അംബാനിയുടെ വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. പ്രശസ്ത ഡിസൈനര്‍ അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഇഷയുടെ റെഡ് ലെഹങ്ക സെറ്റ് കോടികള്‍ വില വരുന്നതാണ്. കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ധരിച്ച ബ്ലൗസില്‍ വരെ വജ്രങ്ങളും സ്വർണ്ണാഭരണങ്ങളുമായിരുന്നു. വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ജാഡൗ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ബ്ലൗസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ഡിസൈനര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

View post on Instagram

ഇഷ തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന എല്ലാ ചെറിയ ജാഡൗ ആഭരണങ്ങളും ഇവയില്‍ ചേര്‍ക്കാന്‍ നൽകിയത്രേ. കൂടാതെ പുതിയ ആഭരണങ്ങൾ ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും പ്രത്യേകമായി വസ്ത്രത്തിൽ തുന്നിച്ചേർക്കാൻ കൊണ്ടുവന്നതാണ്. വിലപിടിപ്പുള്ള ആഭരണങ്ങൾ ഇവയില്‍ തുന്നിചേര്‍ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു എന്നും ഡിസൈനര്‍ പറയുന്നു. ഗോൾഡനും സിൽവറും നിറത്തിലുമുള്ള സർദോസി വർക്കുകൾ ലെഹങ്കയ്ക്ക് രാജകീയ ലുക്ക് നൽകി.

View post on Instagram

അതേസമയം, ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും വ്യവസായികളും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഒത്തുകൂടി. ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ടാം ദിനത്തില്‍ ജംഗിള്‍ തീം എന്ന ആശയത്തിലുള്ള കോസ്റ്റ്യൂംസ് അണിഞ്ഞാണ് അതിഥികള്‍ എത്തിയത്. അക്കൂട്ടത്തില്‍ മുകേഷ് അംബാനിയുടെ മൂത്ത മകനും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനുമായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേഹ്ത ധരിച്ച ഔട്ട്ഫിറ്റും ഏറെ വൈറലായിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മരുമകളായ ശ്ലോക മേത്ത, 
ക്രോപ്പ് ടോപ്പും പാന്‍റ്സുമാണ് ധരിച്ചത്. മിയു മിയു എന്ന ബ്രാൻഡിൽ നിന്നുള്ള ഗ്രേ-ഹ്യൂഡ് ക്രോപ്പ് ടോപ്പില്‍ ഫ്ലോറല്‍ പ്രിന്‍റുകളും കല്ലുകളും പതിപ്പിച്ചതായിരുന്നു. വെബ്‌സൈറ്റിൽ 4490 യുഎസ് ഡോളറാണ് ഇതിന്‍റെ വില. അതായത് ഏകദേശം 3.71 ലക്ഷം രൂപ വില വരും. ഗബാർഡൈൻ പാന്‍റ്സാണ് ഇതിനൊപ്പം ശ്ലോക പെയര്‍ ചെയ്തത്. ഈ ചിക് പാന്‍റ്സും ഒരേ ലേബലിൽ നിന്നുള്ളതാണ്. ഇതിന്‍റെ വില 5200 യൂറോയാണ്, അതായത് 5.45 ലക്ഷം രൂപ.

ഒപ്പം സണ്‍ഗ്ലാസും ധരിച്ചാണ് ശ്ലോക തന്‍റെ ലുക്ക് കംപ്ലീറ്റ് ചെയ്തിരിക്കുന്നത്. 18K സ്വർണ്ണം പൂശിയ സൺഗ്ലാസ് ക്രോം ഹാർട്ട്സ് എന്ന ബ്രാൻഡിൽ നിന്നുള്ളതാണ്. ഇതിന് 995 ഡോളർ വിലയുണ്ട്. അതായത് ഏകദേശം 82,432 രൂപയാണ് വില. 

Also read: ക്ഷേത്ര സമുച്ചയത്തെ ഓർമിപ്പിക്കുന്ന ഡിസൈന്‍, താഴിക കുടങ്ങളുടെ എംബ്രോയ്ഡറി; രാധികയുടെ ലെഹങ്കയുടെ പ്രത്യേകതകൾ...

youtubevideo