ഇപ്പോഴിതാ ജാക്വിലിൻ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. വൈറ്റ് നിറത്തിലുള്ള സാരിയിലാണ് താരസുന്ദരി ഇത്തവണ തിളങ്ങുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ ജാക്വിലിൻ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. വൈറ്റ് നിറത്തിലുള്ള സാരിയിലാണ് താരസുന്ദരി ഇത്തവണ തിളങ്ങുന്നത്. 

View post on Instagram

ലേസ് എംബ്രോയ്ഡറിയുടെയും ബീഡ്സിന്റെയും മനോഹാരിത നിറയുന്ന ഈ സാരിക്ക് 1.3 ലക്ഷം രൂപ വിലയുണ്ട്. ബ്രാലെറ്റ് സ്റ്റൈലിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം താരം പെയർ ചെയ്തത്. സീക്വിൻ വർക്കാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്. 

View post on Instagram

Also Read: ശവസംസ്‌കാര ചടങ്ങിൽ ഉപയോഗിച്ച വസ്ത്രം ലേലത്തിന്; ദീപിക പദുകോണിനെതിരെ വിമർശനവുമായി സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona