ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവനടിയാണ് ജാൻവി കപൂർ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജാന്‍വി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുമുണ്ട്. 

താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ ബ്ലാക്ക് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നില്‍ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു വശത്ത് സ്ലിറ്റുകളുള്ളതാണ് ലോങ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

സ്മോക്കി കണ്ണുകളും സിംപിള്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കി. തലമുടി അഴിച്ചിടുകയായിരുന്നു ഇതിനോടൊപ്പം താരം ചെയ്തത്. 

Also Read: ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ...