ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവനടിയാണ് ജാൻവി കപൂർ. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തയാകാറുമുണ്ട്. 

താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ സാരിയില്‍ തിളങ്ങി നില്‍ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഒരു ലക്ഷം രൂപ വിലയുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം.  സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 

ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിൽ ഫ്ലോറൽ എംബ്രോയ്ഡറിയാണ് ഹൈലൈറ്റ്. ബീഡ്സ്, സ്റ്റോൺസ്, സീക്വിൻസ് എന്നിവ ഉൾപ്പെടുത്തിയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 

കോർസെറ്റ് സ്റ്റൈൽ ബ്ലൗസ് ആണ് സാരിക്കൊപ്പം താരം പെയർ ചെയ്തത്. 1,09,900 രൂപയാണ് സാരിയുടെ വില. 

Also Read: സിംപിള്‍ ആന്‍റ് ബ്യൂട്ടിഫുള്‍; പച്ച കുര്‍ത്തയില്‍ തിളങ്ങി കരീന; വില എത്രയെന്ന് അന്വേഷിച്ച് ആരാധകര്‍!