രണ്ടാമതും അമ്മയാവാനുള്ള ഒരുക്കത്തിലാണ് ബിടൗൺ സുന്ദരി കരീന കപൂർ. താനും ഭർത്താവ് സെയ്ഫ് അലി ഖാനും വീണ്ടും മാതാപിതാക്കളാകാൻ പോകുന്നുവെന്നും മകൻ തൈമൂറിന് ഒരു കൂട്ടു വരികയാണെന്നും സമൂഹമാധ്യമത്തിലൂടെയാണ് കരീന പങ്കുവച്ചത്. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഗർഭകാലത്തും മുമ്പത്തെപ്പോലെ പ്രൊഫഷണിൽ സജീവമാണ് 40കാരിയായ കരീന. ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. 

 

താരത്തിന്റെ മെറ്റേണിറ്റി ഫാഷനും ഇപ്പോള്‍ ശ്രദ്ധേയമാണ്. കരീന ധരിക്കുന്ന ഓരോ വസ്ത്രവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. ക്രിസ്മസ് ദിനത്തില്‍ താരം ധരിച്ച വസ്ത്രമാണ് ഏറ്റവും ഒടുവില്‍ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. 

 

കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷത്തിന് പച്ച നിറത്തിലുള്ള കുര്‍ത്തയാണ് കരീന ധരിച്ചത്. മസാബ ഗുപ്തയാണ് ഈ കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗോര്‍ഡ് നിറത്തിലുള്ള പ്രിന്‍റുകളാണ് കുര്‍ത്തയുടെ പ്രത്യേകത. 

8,999 രൂപയാണ് കരീനയുടെ വസ്ത്രത്തിന്‍റെ വില. ഇതിനോടൊപ്പം കോലാപ്പൂരി ചപ്പലും താരം ധരിച്ചിട്ടുണ്ട്. 

Also Read: നീല ലെഹങ്കയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?