ബോളിവുഡ് യുവനടിമാരില്‍  ജാന്‍വി കപൂറിന് ആരാധകര്‍  ഏറെയാണ്. 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി. 

ബോളിവുഡ് യുവനടിമാരില്‍ ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്. 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി. ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ജാന്‍വിയുടെ ജിമ്മിലെ വസ്ത്രം മുതല്‍ ജാന്‍വി ഉടുക്കുന്ന അമ്മ ശ്രീദേവിയുടെ സാരി വരെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുണ്ട്. അടുത്തിടെ ജാന്‍വിയുടെ ഫോട്ടോഷൂട്ടും വാര്‍ത്തകളില്‍ ഇടംനേടി.

പ്രമുഖ വസ്ത്രനിർമാതാക്കളായ ആൾസുസറിന്റെ കറുപ്പും ബ്രൗണും നിറങ്ങളിലുള്ള ഔട്ട്ഫിറ്റിൽ ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കലക്കി എന്ന് തന്നെ പറയാം. ഹാൾട്ടർ നെക്കുള്ള ബിക്കിനി ടോപിനൊടൊപ്പം ലെതർ കവർ അപ്പും ഹൈ സ്ലിറ്റുള്ള കറുപ്പ് സ്കർട്ടുമാണ് ജാന്‍വി ധരിച്ചത്. അലസമായി അഴിച്ചിട്ട മുടിയും ഗോൾഡൻ കമ്മലും കൂടിയായപ്പോള്‍ ഫാഷന്‍ലോകം ജാന്‍വിയുടെ ആരാധകരായി. 


View post on Instagram
View post on Instagram
View post on Instagram