ടോക്കിയോയിൽ ഒരു ജാപ്പനീസ് വ്ലോഗർ ഇന്ത്യൻ ഭക്ഷണം പരീക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്.  

ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. വിവിധയിനം കറി മസാലകളുടെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും മണവും രുചിയും ഇന്ത്യൻ ഭക്ഷണങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ബട്ടർ ചിക്കൻ, സമൂസ, ബിരിയാണി, പാലക് പനീർ തുടങ്ങിയ നിരവധി വിഭവങ്ങൾക്ക് ലോകമെമ്പാടും ജനപ്രിയമാണ്.

ടോക്കിയോയിൽ ഒരു ജാപ്പനീസ് വ്ലോഗർ ഇന്ത്യൻ ഭക്ഷണം പരീക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. @koki_shishido എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നു. 24 മണിക്കൂർ ഇന്ത്യൻ ഫുഡ് ചലഞ്ച് ഏറ്റെടുക്കാൻ താൻ തീരുമാനിച്ചതായി വ്ലോഗർ വീഡിയോയിൽ പറയുന്നു. ആരംഭിക്കുന്നത്. അദ്ദേഹം ഒരു ഇന്ത്യൻ റെസ്റ്റോറൻ്റ് സന്ദർശിക്കുകയും പാനി പൂരി രുചിച്ച് നോക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാവുന്നതാണ്.

പാനി പൂരിയ്ക്ക് ശേഷം വ്ലോഗർ സമൂസയും ഗുലാബ് ജാമുനും രുചിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം. ലോകത്തിലെ ഏറ്റവും മധുരമുള്ള ഭക്ഷണം എന്ന് ഗുലാബ് ജാമുനെ അദ്ദേഹം വിശേഷിപ്പിച്ചു. താൻ രുചിച്ച എല്ലാ ഇന്ത്യൻ വിഭവങ്ങളും ഏറെ മികച്ചതായി വ്ലോഗർ വീഡിയോയിൽ പറയുന്നുണ്ട്. ഗുലാബ് ജാമുനും ഐസ്ക്രീമും മിക്സ് ചെയ്ത് കഴിക്കുന്നത് ഏറെ രുചികരമാണെന്ന് മറ്റൊരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. 

View post on Instagram