അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗത്ത് വസ്ത്രത്തിനു പകരം ആഭരണങ്ങളാണ് ജെന്ന ഉപയോഗിച്ചത്. പല നിറത്തിലുളള ക്രിസ്റ്റലുകളും മുത്തുകളുമുപയോഗിച്ച ഹെവി ആഭരണങ്ങള്‍ വലപോലെയാക്കിയാണ് മേൽവസ്ത്രമായി ധരിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ എമ്മി പുരസ്‌കാരവിതരണ പരിപാടി കഴിഞ്ഞ ദിവസമാണ് യുഎസ്സിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ആഞ്ജലീസില്‍ നടന്നത്. നിരവധി താരങ്ങളാണ് എമ്മിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയത്. അക്കൂട്ടത്തില്‍ വേറിട്ട എൻട്രി നടത്തിയത് അമേരിക്കന്‍ നടിയായ ജെന്ന ഒര്‍ടെഗയാണ്. വസ്ത്രമില്ലാ വസ്ത്രം ധരിച്ചാണ് ജെന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗത്ത് വസ്ത്രത്തിനു പകരം ആഭരണങ്ങളാണ് ജെന്ന ഉപയോഗിച്ചത്. പല നിറത്തിലുളള ക്രിസ്റ്റലുകളും മുത്തുകളുമുപയോഗിച്ച ഹെവി ആഭരണങ്ങള്‍ വലപോലെയാക്കിയാണ് മേൽവസ്ത്രമായി ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം കറുത്ത പാവാടയാണ് ജെന്ന പെയര്‍ ചെയ്തത്. 'ദി നേക്കഡ് ഡ്രസ്' എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ജെന്നയുടെ ലുക്കിനെ വിശേഷിപ്പിച്ചത്.

ഇരുപത്തിരണ്ടുകാരിയായ ജെന്ന 1992-ല്‍ പുറത്തിറങ്ങിയ 'ഡെത്ത് ബികംസ് ഹെര്‍' എന്ന ചിത്രത്തില്‍ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഈ വസ്ത്രം ധരിച്ചത്. ചിത്രത്തില്‍ അഭിനയിച്ച ഇസബെല്ലാ റോസ്‌ലിനി എന്ന നടി ആഭരണങ്ങൾ കൊണ്ടുള്ള വസ്ത്രം അണിഞ്ഞു വരുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.

View post on Instagram