Asianet News MalayalamAsianet News Malayalam

Viral Video : വ്യായാമവും നടക്കും, ജ്യൂസും കഴിക്കാം; കാണാം വീഡിയോ...

പുതുമയാര്‍ന്ന ഈ രീതിയൊന്ന് പരീക്ഷിച്ചറിയാന്‍ ദിവസവും ധാരാളം പേരാണത്രേ ഇവിടെയെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ വന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്

juice shop which introduces cycle to prepare juice
Author
Ahmedabad, First Published Dec 25, 2021, 10:45 PM IST

ഓരോ ദിവസവും വ്യത്യസ്തമായും പുതുമയാര്‍ന്നതുമായ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണ് ( Food Video ) ആരാധകരേറെയുമുള്ളത്. 

പലപ്പോഴും ഭക്ഷണങ്ങളില്‍ കൊണ്ടുവരുന്ന പരീക്ഷണങ്ങളാണ് അധികവും വീഡിയോകളിലേക്ക് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാറ്. ചില സന്ദര്‍ഭങ്ങളില്‍ ഈ പരീക്ഷണങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാവുന്നതും മാതൃകയാക്കാവുന്നതുമെല്ലാം ആയിരിക്കും. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. 

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു ജ്യൂസ് ഷോപ്പില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇവിടെ ജ്യൂസ് തയ്യാറാക്കുന്ന രീതിയാണ് ഏറ്റവും രസകരമായി വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു സൈക്കിള്‍, അതില്‍ കയറി ചവിട്ടിത്തുടങ്ങിയാല്‍ ജ്യൂസ് തയ്യാറാകാന്‍ തുടങ്ങും. 

കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ, ഇതെന്ത് 'ടെക്‌നിക്' എന്ന് തോന്നിയേക്കാം. അതെ, ജ്യൂസ് കഴിക്കുന്നതിനൊപ്പം വ്യായാമവും കൂടി നടത്താനുള്ള ഉപാധിയായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം തന്നെ 'സീറോ വേസ്‌റ്റേജ്' അഥവാ അവശിഷ്ടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവും ഈ സംവിധാനത്തിനുണ്ട്. 

പുതുമയാര്‍ന്ന ഈ രീതിയൊന്ന് പരീക്ഷിച്ചറിയാന്‍ ദിവസവും ധാരാളം പേരാണത്രേ ഇവിടെയെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ വന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ ഇതേ രീതിയിലുള്ള ജ്യൂസ് ഷോപ്പുകള്‍ തങ്ങളുടെ പ്രദേശത്തും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും കമന്റുകളിലൂടെ പറയുന്നു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടിയാണ് വീഡിയോ നേടിയിരിക്കുന്നത്. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Greenobar (@thegreenobar)

Also Read:- കിറ്റ് കാറ്റ് ബാര്‍ കൊണ്ട് തക്കാളി മുറിക്കാന്‍ പറ്റുമോ? വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios