ഇപ്പോഴിതാ പിങ്ക് സാരിയില്‍ അതിസുന്ദരിയായിരിക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം പിങ്ക് സാരിയില്‍ പ്രത്യക്ഷപ്പെട്ടത്.   

ബോളിവുഡിന്‍റെ പ്രിയപ്പെട്ട നടിയാണ് കജോള്‍ (kajol). 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ (movies) നായികയായിരുന്ന കജോള്‍ ഇന്നും സിനിമയില്‍ സജീവമാണ്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷനൽ വസ്ത്രങ്ങളാണ് താരം തെരഞ്ഞെടുക്കുന്നത്. 

View post on Instagram
 

 

ഇപ്പോഴിതാ പിങ്ക് സാരിയില്‍ അതിസുന്ദരിയായിരിക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം പിങ്ക് സാരിയില്‍ പ്രത്യക്ഷപ്പെട്ടത്. 

View post on Instagram
 

കജോള്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഡിസൈനർ പൂനിത് ബലാനയാണ് കാജോളിന്റെ ഈ പിങ്ക് സാരി ഡിസൈന്‍ ചെയ്തത്. പരമ്പരാഗത സ്റ്റൈലിലുള്ള ഗോൾഡ് ആന്‍ഡ‍് വൈറ്റ് ചോക്കറാണ് ആക്സസറീസ്. ഒരു കയ്യിൽ പച്ച നിറത്തിലുള്ള വളകളും താരം അണിഞ്ഞിരുന്നു. തന്‍റെ പ്രിയപ്പെട്ട ബൺ ഹെയർ സ്റ്റൈലാണ് കജോള്‍ തെരഞ്ഞെടുത്തത്. 


 

View post on Instagram
 
View post on Instagram
 

 

Also Read: 'രക്ത'ത്തിൽ മുങ്ങി ന​ഗ്നയായി കെയ്‌ലി ജെന്നര്‍; വിമർശനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona