പൊതുവേ ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ വസ്ത്രങ്ങളും ബാഗുകളും മാത്രമല്ല, ചെരുപ്പുകളും താരസുന്ദരിമാര്‍ക്ക് പ്രിയപ്പെട്ടതാണ് എന്നതിന് തെളിവാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നത്. 

ഫാഷന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത കങ്കണയുടെ ചെരുപ്പുകളുടെ കളക്ഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഒരു കൂട്ടം ചെരുപ്പുകളുടെ ഇടയില്‍ ഇരിക്കുന്ന കങ്കണയെ ആണ് ചിത്രത്തില്‍ കാണുന്നത്. 

 

കങ്കണ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീട് വൃത്തിയാക്കുന്നതിനിടയിലാണ് 33കാരിയായ താരം തന്‍റെ ഷൂസ് കളക്ഷനും ആരാധകര്‍ക്കായി പങ്കുവച്ചത്. ചെരുപ്പുകള്‍ വൃത്തിയാക്കുന്ന കങ്കണയെ അഭിനന്ദിക്കുകയും രസകരമായ കമന്‍റുകള്‍ നല്‍കുകയുമാണ് ആരാധകര്‍ ചെയ്തത്. 

Also Read: ബിക്കിനിയില്‍ അതിമനോഹരി; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരം!