എക്കാലവും ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡ് നടി കരീഷ്മ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഈ 46കാരി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സുമാണ് കരീഷ്മയുടെ വേഷം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പോയത് താരത്തിന്‍റെ ബാഗിലാണ്. 

പൊതുവേ ബോളിവുഡ് താരങ്ങള്‍ വസ്ത്രങ്ങള്‍ക്ക്  വേണ്ടി മാത്രമല്ല, ബാഗിനുവേണ്ടിയും എത്ര പണം ചിലവാക്കാനും മടിക്കാണിക്കാറില്ല എന്ന് പറയാറുണ്ട്. അത് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കരീഷ്മയും. ചാനലിന്‍റെ സ്ലിങ് ബാഗാണ് താരത്തിന്‍റെ കയ്യിലുള്ളത്. രണ്ട് ലക്ഷത്തിലധികം (2,91,997) രൂപയാണ് ഈ ബാഗിന്‍റെ വില. 

 

കരീഷ്മയുടെ സഹോദരിയും നടിയുമായ കരീന കപൂറും ഇത്തരത്തില്‍ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര ബാഗുകള്‍ സ്വന്തമാക്കാറുണ്ട്. അടുത്തിടെ ബോളിവുഡ് നടിമാരായ നോറ ഫത്തേഹി, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ ആഡംബര ബാഗുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Also Read: പ്രിയങ്ക ചോപ്രയുടെ കയ്യിലുള്ള ഈ മഞ്ഞ ബാ​ഗിന്‍റെ വില കേട്ടാൽ ഞെട്ടും...