”മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്” - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കീർത്തി കുറിക്കുന്നത്. 

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നായികയാണ് മലയാളത്തിന്‍റെ സ്വന്തം കീര്‍ത്തി സുരേഷ്. 'മഹാനടി' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം ചുരുങ്ങിയ സമയംകൊണ്ട് ഒട്ടേറേ ഹിറ്റുകളുടെ ഭാഗമാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് കീര്‍ത്തി സുരേഷ്.

ഇപ്പോഴിതാ തന്റെ വളർത്തുനായ നൈക്കിനൊപ്പമുള്ള പിക്നിക് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ”മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്” - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കീർത്തി കുറിക്കുന്നത്.

ഇന്ന് മിക്ക താരങ്ങളും വളർത്തു മൃഗങ്ങളെ വളർത്തുന്നവരാണ്. പലര്‍ക്കും വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്. ഷൂട്ടിംങ് സെറ്റില്‍ പോലും വളർത്തുനായകളെയും കൊണ്ടാണ് പല താരങ്ങളും വരുന്നത്. എന്തിന് താരങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് വരെ ഫാന്‍സുണ്ട്. കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയായ ഓറിയോയെ ആരാധകര്‍ക്ക് ഏറേ പരിചിതമാണ്. 

View post on Instagram

Also Read: 'ഒരുപാട് നഷ്ടങ്ങള്‍, ഇന്ന് അവനും പോയി'; വളര്‍ത്തുനായയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് മേഘ്ന രാജ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona