ഇക്കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മേഘ്ന രാജിനെ തേടിയെത്തിയത്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേയ്ക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു.

വളര്‍ത്തുനായയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ദുഃഖത്തിലാണ് നടി മേഘ്ന രാജ്. ഏറെ സ്‌നേഹിച്ചിരുന്ന തന്‍റെ വളര്‍ത്തുനായ ബ്രൂണോയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട ദുഃഖം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേഘ്ന പങ്കുവച്ചത്.

ബ്രൂണോയൊടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. 'ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചീരു ബ്രൂണോയ്ക്ക് ഒപ്പം കളിക്കുന്നത്, അവന്റെ പുറത്തുകയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചീരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു. ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആകില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന് ’- മേഘ്ന കുറിച്ചു. 

View post on Instagram

ഇക്കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മേഘ്ന രാജിനെ തേടിയെത്തിയത്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേയ്ക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മേഘ്ന കരകയറുന്നത് മകനൊപ്പമുള്ള നിമിഷങ്ങളിലൂടെയാണ്. 

Also Read: യുവതിക്കൊപ്പം യോഗ ചെയ്യുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona