ശബരിമല ഡ്യൂട്ടിക്കിടെ വിശ്രമവേളയിൽ പാട്ട് പാടുന്ന പൊലീസുകാരനെയാണ് വീഡിയോയിൽ കാണുന്നത്. ജിബിൻ എന്നാണിദ്ദേഹത്തിന്‍റെ പേര്. തമിഴ് ഹിറ്റ് ഗാനമായ 'മുൻപേ വാ എന്നൻപേ വാ...' എന്ന ഗാനമാണ് അതിമനോഹരമായി ഇദ്ദേഹം പാടുന്നത്.

മിക്കവാറും എല്ലാവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിട്ടുള്ളൊരു കാലമാണിത്. വാർത്തകളും ദിവസേന നടക്കുന്ന സംഭവവികാസങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നവർ നിരവധിയാണ്. ഇത്തരത്തിൽ അറിവുകളുടെ കൈമാറ്റത്തിന് ഉപകരിക്കുന്നൊരു പ്രധാന ഇടമായി സോഷ്യൽ മീഡിയ മാറിയതോടെ അധികാരവൃന്ദങ്ങളും സോഷ്യൽ മീഡിയ ഇതിനായി തന്നെ ഉപയോഗിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

ഇതിനുദാഹരണമാണ് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ പേജുകൾ. ജനങ്ങളെ പ്രധാനപ്പെട്ട പല വിവരങ്ങളും അറിയിക്കുന്നതിനും അവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും സംവദിക്കുന്നതിനുമെല്ലാം പൊലീസ് സോഷ്യൽ മീഡിയ പേജുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഇത് കേരളത്തിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും പൊലീസ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വലിയ രീതിയിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

ഏറെ ഗൌരവമുള്ള കാര്യങ്ങൾക്ക് പുറമെ ലളിതവും ഹൃദ്യവുമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് പൊലീസും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കേരള പൊലീസിന്‍റെ പേജിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ വലിയ രീതിയിലാണിപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

ശബരിമല ഡ്യൂട്ടിക്കിടെ വിശ്രമവേളയിൽ പാട്ട് പാടുന്ന പൊലീസുകാരനെയാണ് വീഡിയോയിൽ കാണുന്നത്. ജിബിൻ എന്നാണിദ്ദേഹത്തിന്‍റെ പേര്. തമിഴ് ഹിറ്റ് ഗാനമായ 'മുൻപേ വാ എന്നൻപേ വാ...' എന്ന ഗാനമാണ് അതിമനോഹരമായി ഇദ്ദേഹം പാടുന്നത്. സഹപ്രവർത്തകരെല്ലാം പാട്ട് ആസ്വദിച്ചുകൊണ്ട് ഇദ്ദേഹത്തിന്‍റെ കൂടെ നിൽക്കുന്നതും മൊബൈൽ ക്യാമറയിൽ ഈ നിമിഷങ്ങൾ പകർത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. 

ഒരുപാട് സന്തോഷിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണിതെന്നും പൊലീസുകാരാകുമ്പോൾ ഇത്തരത്തിലുള്ള ഹൃദ്യമായ സമയങ്ങളൊന്നും ഇവരിൽ നിന്ന് പെട്ടെന്ന് ആരും പ്രതീക്ഷിക്കില്ലെന്നുമെല്ലാം വീഡിയോ കണ്ടവർ കമന്‍റായി പങ്കുവച്ചിരിക്കുന്നു. എന്തായാലും 'ജിബിൻ സാർ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു താരമായി മാറിയിട്ടുണ്ട് എന്നാണ് യുവാക്കളെല്ലാം വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 'പൊലീസ് സ്റ്റേഷനിൽ കയറി പാടാൻ കഴിയുമോ സക്കീര്‍ ഭായ്ക്ക്?'