ഭക്ഷണം പാകം ചെയ്യുന്നത് കാണിക്കുന്ന വീഡിയോകളാണെങ്കില്‍ അത് ധാരാളം പേരെ സ്വാധീനിക്കാറുമുണ്ട്. കഴിക്കാൻ മാത്രമല്ല- ഭക്ഷണം പാകം ചെയ്യാനും പലര്‍ക്കും ഇത്തരം വീഡിയോകള്‍ പ്രചോദനമാകാറുണ്ട് എന്നതാണ് സത്യം

ഓരോ ദിവസവും എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്തുന്നത്, അല്ലേ? ഇക്കൂട്ടത്തില്‍ അധികപേരും പതിവായി കാണുന്നത് ഫുഡ് വീഡിയോകള്‍ തന്നെയാണെന്നത് നിസംശയം പറയാം. 

ഫുഡ് വീഡിയോകള്‍ തന്നെ പല തരത്തിലുള്ളവയും കാണാം. ഭക്ഷണം പാകം ചെയ്യുന്നത് മാത്രമല്ല- ഭക്ഷണവുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള പരിസരങ്ങള്‍, രസകരമായ കാര്യങ്ങള്‍, പശ്ചാത്തലങ്ങള്‍, പുത്തൻ ട്രെൻഡുകള്‍ എല്ലാം ഇങ്ങനെ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നത് കാണിക്കുന്ന വീഡിയോകളാണെങ്കില്‍ അത് ധാരാളം പേരെ സ്വാധീനിക്കാറുമുണ്ട്. കഴിക്കാൻ മാത്രമല്ല- ഭക്ഷണം പാകം ചെയ്യാനും പലര്‍ക്കും ഇത്തരം വീഡിയോകള്‍ പ്രചോദനമാകാറുണ്ട് എന്നതാണ് സത്യം.

ഇപ്പോഴിതാ ഇങ്ങനെ പാചകത്തോട് ഏറെ താല്‍പര്യമായി പാചകലോകത്തേക്ക് ചെറുപ്പത്തിലേ കടന്നിരിക്കുന്നൊരു കുഞ്ഞിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ചൈനയില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കൻ വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ പാചകം ചെയ്യുകയല്ല. എന്നാല്‍ ഗംഭീരമായി, സ്റ്റൈലായി പാചകം ചെയ്യുന്നത് കാണിക്കുകയും ചെയ്യുന്നു. 

വലിയൊരു കടായ് വച്ച് അതില്‍ പച്ചക്കറിയിട്ട് അത് ഇളക്കുന്നതിന്‍റെ രസകരമായ രീതികളാണ് ബാലൻ വീഡ‍ിയോയില്‍ കാണിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പെ തന്നെ പുറത്തുവന്ന വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. 

കുട്ടിയായിരിക്കുമ്പോള്‍ തന്നെ പാചകത്തോട് താല്‍പര്യപ്പെട്ട്, പാചകം പഠിക്കാനും അതുപോലെ തന്നെ ഷെഫുമാരെ അനുകരിക്കാനും ശ്രമിക്കുമായിരുന്നു ഈ ബാലനെന്ന് അമ്മ പറയുന്നു. ചൈനയിലെ നെയിജിയാംഗ് ആണ് ഇവരുടെ സ്വദേശം. എന്തായാലും 'പയ്യൻ നല്ല പ്രൊഫഷണലാണ്' എന്ന തരത്തിലാണ് കമന്‍റുകളത്രയും. നിരവധി പേരാണ് ഇപ്പോഴും വീഡിയോ വീണ്ടും പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:-'എങ്ങനെ സാധിക്കുന്നു?'; വെയിട്രസിന്‍റെ അതിശയിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo