ഡാന്‍സ് വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം ആളുകള്‍ തന്നെയുണ്ട്. ഇവിടെയിതാ ഒരു വിവാഹ വീട്ടിൽ തകര്‍ത്ത് നൃത്തം ചെയ്യുന്ന രണ്ട് കുരുന്നുകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടുനിൽക്കുന്നവരുടെ പ്രോത്സാഹനത്തോടെ  മതിമറന്നു നൃത്തം ചെയ്യുകയാണ് ഈ കുട്ടികള്‍. 

കുട്ടികളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ഡാന്‍സ് വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം ആളുകള്‍ തന്നെയുണ്ട്. ഇവിടെയിതാ ഒരു വിവാഹ വീട്ടിൽ തകര്‍ത്ത് നൃത്തം ചെയ്യുന്ന രണ്ട് കുരുന്നുകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടുനിൽക്കുന്നവരുടെ പ്രോത്സാഹനത്തോടെ മതിമറന്നു നൃത്തം ചെയ്യുകയാണ് ഈ കുട്ടികള്‍. 

നേപ്പാളിൽ നിന്നുമുള്ളതാണ് വീഡിയോ. ലെഹങ്കയാണ് പെൺകുട്ടിയുടെ വേഷം. ഷെർവാണിയാണ് ആൺകുട്ടി ധരിച്ചിരിക്കുന്നത്. താളത്തിനു അനുസരിച്ച് നൃത്തം ചെയ്യുകയും അനുയോജ്യമായ ഭാവങ്ങളും ഇരു കുട്ടികളുടെയും മുഖത്തു കാണാം. പാട്ടിന് അനുസരിച്ച് ചേരുന്ന ചുവടുകളാണ് ഇവര്‍ വയ്ക്കുന്നത്. നൃത്തം ആസ്വദിച്ചും പരസ്പരം കളിയാക്കിയുമാണ് ഇവര്‍ ചുവടുകള്‍ വയ്ക്കുന്നത്. ഇവര്‍ക്ക് ചുറ്റിലും നിൽക്കുന്ന മുതിർന്നവരുടെ പരിപൂർണ പിന്തുണയും ഇവര്‍ക്കുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 18 ദശലക്ഷം പേർ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. 14 ലക്ഷം പേർ വീഡിയോ പങ്കുവെയ്ക്കുകയും 7 ലക്ഷത്തോളം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് എന്തൊരു എനര്‍ജി ആണെന്നാണ് പലരും ചോദിക്കുന്നത്. കുട്ടികളെ അഭിനന്ദിച്ചു കൊണ്ടുള്ള കമെന്റുകൾക്കൊപ്പം ഇരുവരുടെയും പ്രായത്തിനു ചേരുന്ന ചുവടുകളല്ല ഇവര്‍ വച്ചതെന്നും പലരും വിമര്‍ശിച്ചു. അതേസമയം കുട്ടികളെ പോലും ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും ചിലര്‍ രംഗത്തെത്തി. 

View post on Instagram

Also Read: കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്...