ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്. 

കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യമാണ് ആരാധകര്‍ എപ്പോഴും ചോദിക്കുന്നത്. ഇപ്പോഴിതാ കൃഷ്ണ കുമാര്‍ തന്നെ ഇതിന്‍റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മക്കളും ഭാര്യയും ഉപയോഗിക്കുന്ന എണ്ണയെ കുറിച്ച് കൃഷ്ണ കുമാര്‍ പറയുന്നത്. 

വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.

വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേര്‍ക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. എങ്ങനെയാണ് ഈ എണ്ണ തയ്യാറാക്കുന്നതെന്നും താരം വീഡിയോയില്‍ കാണിക്കുന്നു. 

 

Also Read: 'പഴങ്ങളിലെ രാജകുമാരി'; റംബൂട്ടാനെ കുറിച്ച് അഹാനയ്ക്ക് പറയാനുള്ളത്...