കെയ്‌ലി ജെന്നെര്‍, കിം കര്‍ദാശിയാന്‍, ഖോല്‍ കര്‍ദാശിയാന്‍... അമേരിക്കന്‍ ടെലിവിഷന്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട സഹോദരിമാര്‍ വേറെയുണ്ടോയെന്ന് സംശയമാണ്. അഭിനയത്തിലും മോഡലിംഗിലും ടെലിവിഷന്‍ ഷോകളിലുമായി മൂവരും കയ്യടക്കിവച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ആരാധകരുടെ ലോകത്തെയാണ്. 

സോഷ്യല്‍ മീഡിയയിലും വമ്പന്‍ ആരാധക വൃന്ദമാണ് ഇവര്‍ക്കുള്ളത്. താരപ്പകിട്ടിനൊത്ത പൊലിമയിലാണ് മൂവരുടേയും ജീവിതം. ഇതിനിടെ ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ 'സെല്‍ഫ് മെയ്ഡ് ബില്യണയര്‍' താനാണെന്ന വാദവുമായി കെയ്‌ലി ജെന്നെര്‍ രംഗത്തെത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 

ഇരുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള കെയ്‌ലിയുടെ പക്കല്‍ അതിന് തക്ക സമ്പാദ്യമൊന്നും കാണില്ലെന്നായിരുന്നു പരക്കെയുണ്ടായിരുന്ന ആരോപണം. എന്നാലിപ്പോള്‍ കെയ്‌ലി, വാദിച്ചത് പോലെ തന്നെ ഒരു മഹാകോടീശ്വരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

I miss my sisters ✨

A post shared by Kim Kardashian West (@kimkardashian) on May 8, 2020 at 8:12am PDT


മാതൃദിനത്തിന് മുന്നോടിയായി സഹോദരിമാരായ കിമ്മിനും ഖോലിനും ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം നല്‍കിയതോടെയാണ് കെയ്‌ലിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് വീണ്ടും ചര്‍ച്ചകളുണ്ടായിരിക്കുന്നത്. നാല് ലക്ഷത്തോളം വില വരുന്ന പുലിക്കുഞ്ഞിന്റെ രൂപത്തിലുള്ള ആഡംബര ബാഗുകളാണ് കെയ്‌ലി ഇരുവര്‍ക്കും സമ്മാനിച്ചിരിക്കുന്നത്. രണ്ട് ബാഗിനും കൂടി എട്ട് ലക്ഷം രൂപ. 

കയ്യില്‍ കൊണ്ട് നടക്കാവുന്ന തീരെ ചെറിയ തരം ബാഗാണിത്. ഇവയ്ക്ക് തന്നെ ലക്ഷങ്ങള്‍ മുടക്കാമെന്നുണ്ടെങ്കില്‍ കെയ്‌ലി കോടീശ്വരി തന്നെയായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ലോകത്തെ ചര്‍ച്ചകള്‍ വിലയിരുത്തുന്നത്. 

 

 

തനിക്ക് ലഭിച്ച വില കൂടിയ സമ്മാനത്തിന്റെ ചിത്രം ഖോല്‍ കര്‍ദാശിയാന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരുന്നു. ഒപ്പം കെയ്‌ലിയോടുള്ള സ്‌നേഹം രേഖപ്പെടുത്തുന്ന വാക്കുകളും. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പിന്നീട് കെയ്‌ലി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 

Presentes de dia das mães da @KylieJenner para @Khloekardashian e @kimkardashian

A post shared by Fun club da kylie jenner (@kylie__kardashians) on May 8, 2020 at 4:02pm PDT

 

സ്വര്‍ണ്ണനിറത്തില്‍- പുറംഭാഗത്ത് 'ഓസ്ട്രിയന്‍ ക്രിസ്റ്റലുകള്‍'  പതിച്ച ബാഗാണ് ഖോലിന് കിട്ടിയിരിക്കുന്നത്. ഇതിന്റെ നീല ഷെയ്ഡിലുള്ളതാണ് കിമ്മിന് കിട്ടിയ സമ്മാനം. കിമ്മും സഹോദരിയുടെ മാതൃദിന സമ്മാനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കിമ്മിന് നാല് കുഞ്ഞുങ്ങളും ഖോലിനും കെയ്‌ലിക്കും ഓരോ കുഞ്ഞുങ്ങള്‍ വീതവുമാണുള്ളത്. ഖോല്‍ നിലവില്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. കിമ്മും കെയ്‌ലിയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം തന്നെയാണുള്ളത്.

Also Read:- പിറന്നാളിന് പ്രിയങ്കയ്ക്ക് ഭര്‍ത്താവ് നല്‍കിയ കേക്കിന്റെ വിലയൊന്ന് കേള്‍ക്കണം!...