Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ശീലങ്ങൾ മാറ്റിയാൽ വണ്ണം കുറയ്ക്കാം...

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. 

lifestyle habits you must avoid for weight loss
Author
Thiruvananthapuram, First Published Sep 21, 2020, 8:39 PM IST

ശരീരഭാരം കുറയ്ക്കാൻ പല വഴികളും പരീക്ഷിച്ച് ഒരു ഫലവുമില്ലെന്ന് പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാല്‍ വണ്ണം കുറച്ചാൽ മതിയെന്ന് കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്.

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അഞ്ച് ശീലങ്ങൾ  മാറ്റിയാൽ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. 

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായാമം ചെയ്യാനുളള മടിയാണ് ആദ്യം മാറ്റേണ്ടത്. ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്നത് മനസ്സിലാക്കുക. ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടുമാത്രം വണ്ണം കുറയ്ക്കാന്‍ കഴിയില്ല. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.

രണ്ട്...

വൈകുന്നേരം പലഹാരങ്ങള്‍ കഴിക്കുന്ന ശീലവും ഒഴിവാക്കണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  എണ്ണ, നെയ്യ്, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ തീര്‍ത്തും ഒഴിവാക്കുക. രാത്രി വൈകിയും പലഹാരങ്ങൾ കഴിക്കരുത്. 

lifestyle habits you must avoid for weight loss

 

മൂന്ന്...

ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്കും കാരണമാകാം. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും  ഉറക്കം ലഭ്യമാക്കണം. 

നാല്...

ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലവും ഉപേക്ഷിക്കുക. ഇത് വിശപ്പ് കൂട്ടുകയും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനിടവരുത്തുകയും ചെയ്യും. ചോറിന്‍റെ അളവ് കുറച്ച്, കൂടുതൽ പച്ചക്കറി സാലഡ്, അല്ലെങ്കിൽ വേവിച്ച പച്ചക്കറി എന്നിവ ഉച്ചയ്ക്ക് കഴിക്കാം. ചോറിന് പകരം ഒരു ചപ്പാത്തി കഴിക്കുന്നതും നല്ലതാണ്. 

അഞ്ച്...

വെള്ളം കുടിക്കാതിരിക്കരുത്. വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറേ നല്ലതാണ്. അതുപോലെതന്നെ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒപ്പം വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

Also Read: ഒട്ടിയ വയറിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

വണ്ണം കൂടിവരുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികൾ....

Follow Us:
Download App:
  • android
  • ios