Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് കാഴ്ച ബംഗ്ലാവിലെ സിംഹത്തിന് അന്ത്യം; മറ്റ് 8 സിംഹങ്ങള്‍ക്ക് കൂടി കൊവിഡ് ബാധ

ചിലയിടങ്ങളിലെങ്കിലും കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങളില്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. അത്തരത്തില്‍ ചെന്നൈയിലെ 'അരിഗ്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്'ലെ ഒമ്പത് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ ഒമ്പത് വയസ് പ്രായമുണ്ടായിരുന്ന പെണ്‍സിംഹത്തിന് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തിരിക്കുന്നു

lioness died after covid 19 infection
Author
Chennai, First Published Jun 4, 2021, 7:00 PM IST

മൃഗങ്ങളെയും കൊവിഡ് 19 മഹാമാരി ബാധിക്കുമെന്ന് നേരത്തേ സ്ഥിരീകരണം വന്നിരുന്നു. മൃഗങ്ങള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ രോഗബാധയുണ്ടായാല്‍ അത് വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടി നമ്മെ നയിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും വന്നിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ അത്രമാത്രം കൊവിഡ് കടന്നുപിടിക്കുന്ന സാഹചര്യമുണ്ടായില്ല. 

എങ്കിലും ചിലയിടങ്ങളിലെങ്കിലും കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങളില്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. അത്തരത്തില്‍ ചെന്നൈയിലെ 'അരിഗ്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്'ലെ ഒമ്പത് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ ഒമ്പത് വയസ് പ്രായമുണ്ടായിരുന്ന പെണ്‍സിംഹത്തിന് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. 

ഇതോടെ കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. സിംഹങ്ങളില്‍ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കാഴ്ച ബംഗ്ലാവിന്റെ അധികൃതര്‍ അറിയിക്കുന്നത്. ഒരു സിംഹം ഭക്ഷണം കഴിക്കാതായതോടെയാണ് സംശയം തോന്നിയ അധികൃതര്‍ മൃഗസംരക്ഷരെയും ആരോഗ്യപ്രര്‍ത്തകരെയും വിവരമറിയിച്ച ശേഷം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

ഇതില്‍ ഒമ്പത് സാമ്പിളുകളും പൊസിറ്റീവ് ഫലം നല്‍കുകയായിരുന്നു. ശേഷമാണ് പെണ്‍ സിംഹത്തിന്റെ അന്ത്യം. മറ്റ് കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നെങ്കിലും മരണം സംഭവിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ സിംഹത്തിന്റെ മൂക്കില്‍ നിന്ന് തുടര്‍ച്ചയായി സ്രവം വന്നിരുന്നതായി കാവല്‍ക്കാര്‍ പറയുന്നു. 

രോഗബാധിതരായ സിംഹങ്ങള്‍ക്കെല്ലാം കാഴ്ച ബംഗ്ലാവില്‍ വച്ച് തന്നെ ചികിത്സ നല്‍കുകയാണിപ്പോള്‍. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗമെത്താതിരിക്കാനുള്ള കരുതല്‍ നടപടികള്‍ കൂടി കൈക്കൊണ്ടിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Also Read:- ടൗട്ടെ ചുഴലിക്കാറ്റ് സമയത്ത് അലഞ്ഞുതിരിയുന്ന സിംഹങ്ങളല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios