ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഒരു സർഫിംഗ് പ്രേമിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സർഫിംഗ് ചെയ്യുന്ന വീഡിയോകള്‍ ലിസ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

വലിയ തിരമാലകളെ ലിസ സാഹസികമായി മറികടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സർഫിംഗ് ചെയ്യുന്നതിന്‍റെ ഒരു ചിത്രമാണ് ലിസ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Friday nights 📸 @lalvani__

A post shared by Lisa Lalvani (@lisahaydon) on Oct 18, 2020 at 6:40pm PDT

 

പ്രിന്‍റഡ് സ്വിം സ്യൂട്ടില്‍ തിരമാലകള്‍ക്കിടയിലൂടെ പായുന്ന 34കാരിയായ ലിസയെ ആണ് ചിത്രത്തില്‍ കാണുന്നത്. 'വെളളിയാഴ്ച രാത്രി' എന്ന തലക്കെട്ടോടു കൂടിയാണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

 

സര്‍ഫിംഗിനിടെ അടിതെറ്റി തിരയിലേക്ക് വീഴുന്ന വീഡിയോയും അടുത്തിടെ ലിസ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.  'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്.  

 
 
 
 
 
 
 
 
 
 
 
 
 

Falling down isn’t so bad 😉💙🌊

A post shared by Lisa Lalvani (@lisahaydon) on Aug 20, 2020 at 11:14pm PDT

 

Also Read: സര്‍ഫിംഗിനിടെ അടിതെറ്റി തിരയിലേക്ക് വീഴുന്ന ബോളിവുഡ് നടി; വീഡിയോ വൈറല്‍...