എറിക് കയ്യില്‍ പിടിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് ചവിട്ടിപ്പൊട്ടിക്കാന്‍ വിദ്യാര്‍ത്ഥിയോട് പറയുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനാകാതെ കരയുകയാണ് കുട്ടി. 

ഒരു കരാട്ടേ ക്ലാസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോളിവുഡ് താരം റോക്ക് എന്ന ഡ്വെയ്ന്‍ ജോണ്‍സണാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. എറിക് കയ്യില്‍ പിടിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് ചവിട്ടിപ്പൊട്ടിക്കാന്‍ വിദ്യാര്‍ത്ഥിയോട് പറയുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനാകാതെ കരയുകയാണ് കുട്ടി. 

എറികും ക്ലാസിലെ മറ്റുള്ളവരും കുട്ടിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പലതവണ പരാജയപ്പെട്ടിട്ടും 'സാരമില്ല, നിന്നെക്കൊണ്ട് പറ്റും, ശക്തിയായി ചവിട്ടൂ' എന്നാണ് എറിക് പറയുന്നത്.

View post on Instagram

അവസാനം കുട്ടി വിജയിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചുറ്റുമുള്ളവര്‍ അവനെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ആദ്യം മുതല്‍ അവസാനം വരെ കുട്ടിയുടെ മനസിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കീ വീഡിയോയില്‍ കാണാമെന്നാണ് ഡ്വെയ്ന്‍ ജോണ്‍സണ്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. 

Also Read: 'ഇതൊക്കെ എനിക്ക് നിസാരം'; പത്തടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായ; കൗതുകമായി വീഡിയോ...