ഒരു ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന ദൃശ്യമാണിത്. ഡോക്‌ടർ കൃത്രിമ കൈയുമായെത്തി ബാലന്‍റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്. ആ സമയം, അവന്‍റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും മനസ്സും കണ്ണും നിറയ്ക്കും. 

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെ കുറിച്ച് നമ്മൾ ഓർക്കാറില്ല. പകരം, ഇല്ലാത്തവയുടെ പേരിൽ ദുഃഖിക്കും. എന്നാൽ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, നാം ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച്. അത്തരത്തില്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന, ഹൃദയം തൊടുന്ന ഒരു വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

ഒരു ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന ദൃശ്യമാണിത്. ഡോക്‌ടർ കൃത്രിമ കൈയുമായെത്തി ബാലന്‍റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്. ആ സമയം, അവന്‍റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും മനസ്സും കണ്ണും നിറയ്ക്കും. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുകയാണ്. ശേഷം അവന്‍ സന്തോഷത്തോടെ ചുറ്റുമുള്ളവരെ നോക്കി. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം ആളുകൾ ആണ് വീഡിയോ കണ്ടത്. കുട്ടിയുടെ നിഷകളങ്കമായ പുഞ്ചിരി കണ്ട് പലരും വികാരനിർഭരമായ കമന്റുകളുമായെത്തുകയും ചെയ്തു. ലോക ഭിന്നശേഷി ദിനത്തോടുനുബന്ധിച്ചാണ് വീഡിയോ പ്രചരിക്കുന്നത്. 

Scroll to load tweet…

Also Read: ഇന്ന് ലോക ഭിന്നശേഷി ദിനം; കുരുന്നുകള്‍ക്കായി പ്രത്യേക പദ്ധതിയുമായി സംസ്ഥാനം