ഒരു കൊച്ചു പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം തന്‍റെ പ്രകടനത്തിന് തയ്യാറായി വേദിയില്‍ നിൽക്കുകയായിരുന്നു.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റം കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കും. അത്തരത്തില്‍ കുരുന്നുകളുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂളിലെ സ്റ്റേജ് പെര്‍ഫോമന്‍സിനിടെ തന്‍റെ കുടുംബത്തെ സദസില്‍ കണ്ടപ്പോഴുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇവിടെ വൈറലാകുന്നത്. 

ഒരു കൊച്ചു പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം തന്‍റെ പ്രകടനത്തിന് തയ്യാറായി വേദിയില്‍ നിൽക്കുകയായിരുന്നു. സ്‌റ്റേജില്‍ കയറിയയുടന്‍ ഈ പെണ്‍കുട്ടി ആള്‍ക്കൂട്ടത്തില്‍ തന്റെ പ്രിയപ്പെട്ടവരെ നോക്കുകയായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ടവരെ കണ്ടതോടെ സന്തോഷം കൊണ്ട് കുട്ടി കരയുകയായിരുന്നു.

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. റെഡ് സ്‌കേര്‍ട്ടും ബ്ലാക്ക് ടോപും ധരിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെത്തിയത്. സ്റ്റേജിലെത്തിയയുടന്‍ കുട്ടി സദസിലുടനീളം തന്റെ മാതാപിതാക്കളെ തിരയുന്നത് കാണാം. ശേഷം അവരെ കണ്ടതും സന്തോഷവും ഒപ്പം കണ്ണില്‍ നിന്ന് കണ്ണുനീരും ഒഴുകാന്‍ തുടങ്ങി. കണ്ണീര്‍ തുടച്ചു പുഞ്ചിരിക്കാന്‍ അവള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

'ദൈവമേ അവളുടെ പ്രതികരണം' - എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നാല് ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ക്യൂട്ട് വീഡിയോ എന്നുമൊക്കെ ആണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

വീഡിയോ കാണാം. . . 

Scroll to load tweet…

Also Read: ടവ്വൽ ധരിച്ച് യുവാവ് മെട്രോയിൽ; വൈറലായി വീഡിയോ