ട്വിറ്ററിൽ വൈറലായ വീഡിയോയിൽ ഒരു കുരുന്നു ബാലനോട് സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സ്കൂളുകൾ അടച്ചിട്ട നിലയിലാണ്. കുട്ടികളാകട്ടെ അവധിക്കാലം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ പലർക്കും സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ട്വിറ്ററിൽ വൈറലായ വീഡിയോയിൽ ഒരു കുരുന്നു ബാലനോട് സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്. സ്കൂളുകൾ തുറക്കണമെന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ 'ഇല്ല' എന്നു പറഞ്ഞ് വിതുമ്പിക്കരയുകാണ് ഈ കുട്ടി. 

'ഇനിയെന്തു ചെയ്യും' എന്ന തലക്കെട്ടോടെ മുൻ ധനകാര്യ സെക്രട്ടറി ഡോ. അരവിന്ദ് മായാറാം ആണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഒരു സ്ത്രീ പ്രാർഥനയ്ക്കായി കൈയ്യുയർത്തൂവെന്ന് കുട്ടിയോട് ആവശ്യപ്പെടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 

അവരുടെ നിർദേശപ്രകാരം കൈയ്യുയർത്തുന്ന കുട്ടിയോട് താൻ പറയുന്ന കാര്യങ്ങൾ ആവർത്തിക്കാൻ അവർ പറയുന്നു. അവർ പറഞ്ഞ ഓരോ വാക്കും ആവർത്തിച്ച കുട്ടി സ്കൂൾ തുറക്കുന്ന കാര്യമെത്തിയപ്പോൾ പൊട്ടിക്കരയാൻ തുടങ്ങി. കരഞ്ഞുകൊണ്ട് സ്കൂൾ തുറക്കേണ്ട എന്നവൻ പറയുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

രണ്ടുദിവസം കൊണ്ട് വീഡിയോ 61,000ലധികം പേരാണ് കണ്ടത്. എത്ര നിഷ്കളങ്കമായ പ്രതികരണം, എന്റെ ബാല്യകാലം തുടങ്ങി നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Also Read: ‘വെള്ള ഷർട്ട്, കണ്ണട, നരച്ച മുടി‘; വീണ്ടും അനുകരണവുമായി ആവര്‍ത്തന, ഇത്തവണ മുഖ്യമന്ത്രി - വീഡിയോ വൈറൽ...