പ്രായത്തെ വെല്ലുന്ന രൂപവും ഊര്‍ജ്ജസ്വലമായ ഇടപെടലുമാണ് നടന്‍ മാധവന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ ചോക്ലേറ്റ് ഹീറോ ആയി വിലസിനിന്നിരുന്ന കാലം മുതല്‍ തന്നെ വലിയ തോതില്‍ 'ഫാന്‍ബേസ്' ഉള്ള നടന്‍ കൂടിയാണ് മാധവന്‍. ആരാധകരില്‍ അധികം പേരും സ്ത്രീകളാണെന്നതും സത്യം. 

ഇപ്പോള്‍ പ്രായം അമ്പതിലെത്തി നില്‍ക്കുമ്പോഴും മാധവന്റെ 'സ്‌റ്റൈല്‍' അതുപോലെ തന്നെ നില്‍ക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ക്ക് ഇക്കാര്യമേ പറയാനുള്ളൂ. 

മാധവന് മുമ്പില്‍ പ്രായം തോറ്റുമടങ്ങുന്നുവെന്നാണ് മിക്കവരും കുറിക്കുന്നത്. ഇതിനിടെ ഇതേ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് മാധവന് പ്രായമാകില്ലെന്ന് കുറിച്ച ആരാധകന് താരം രസകരമായൊരു മറുപടിയും നല്‍കി. തന്റെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തുക കൂടിയാണ് മാധവന്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

🤞🤞🙏🙏

A post shared by R. Madhavan (@actormaddy) on Nov 6, 2020 at 11:07pm PST

 

ആരാധകന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മാധവന്റെ പ്രതികരണം. എല്ലാം നല്ലൊരു ഹെയര്‍ ഡൈ കാണിക്കുന്ന അത്ഭുതങ്ങളാണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ 'ഡൈ' ചെയ്യുന്നത് കൊണ്ട് മാത്രം ചെറുപ്പം നിലനിര്‍ത്താനാകില്ലെന്നും അത് ഒരു ഭാഗം മാത്രമാണെന്നുമാണ് മിക്കവരുടേയും മറുപടി. 

 

 

എന്തായാലും തങ്ങളുടെ പ്രിയ താരത്തിനെ പ്രായം ബാധിക്കുന്നില്ലെന്ന നിലപാടില്‍ തന്നെയാണ് ആരാധകവൃന്ദമെന്ന് പറയാം. സോഷ്യല്‍ മീഡിയകളില്‍ താരപരിവേഷമൊന്നുമില്ലാതെ ഇത്തരത്തില്‍ സരസമായി സംസാരിക്കുന്നതും മാധവന്‍ ജനകീയനായി ഇരിക്കുന്നതിന്റെ മറ്റൊരു കാരണം തന്നെയാണ്.

Also Read:- 'രണ്ട് കിലോ കുറച്ചു'; ശരീരവണ്ണത്തിന്റെ കാര്യമല്ല മാധവന്‍ പറയുന്നത്...