സമൂഹമാധ്യമങ്ങളിലൂടെയാണെങ്കിലും ഫിറ്റ്‌നസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ തന്നെയാണ് മിക്കവരും പങ്കുവയ്ക്കാറുമുള്ളത്. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം ചിത്രങ്ങളും വീഡിയോകളും സഹിതമാണ് താരങ്ങള്‍ പോസ്റ്റ് ചെയ്യാറ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. ഇക്കാര്യത്തില്‍ നടിയെന്നോ നടനെന്നോ ഇന്ന് വ്യത്യാസം കാണാറില്ല. പ്രായവും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിഷയമേ അല്ലെന്നാണ് മിക്ക താരങ്ങളുടേയും നിലപാട്. 

സമൂഹമാധ്യമങ്ങളിലൂടെയാണെങ്കിലും ഫിറ്റ്‌നസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ തന്നെയാണ് മിക്കവരും പങ്കുവയ്ക്കാറുമുള്ളത്. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം ചിത്രങ്ങളും വീഡിയോകളും സഹിതമാണ് താരങ്ങള്‍ പോസ്റ്റ് ചെയ്യാറ്. 

ഇക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നടന്‍ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സെല്‍ഫി ചിത്രവും ഏറെ ശ്രദ്ധ നേടുകയുണ്ടായി. 'രണ്ട് കിലോ കുറച്ചു...' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ശരീരവണ്ണത്തെ കുറിച്ചാണ് പറയുന്നതെന്നേ ആരും കരുതൂ. 

എന്നാല്‍ മാധവന്‍ പറയുന്നത് തന്റെ മുടിയെ കുറിച്ചാണ്. മുടി വെട്ടിയ ശേഷമുള്ള ചിത്രത്തിലാണ് 'രണ്ട് കിലോ മുടി കുറച്ചു...' എന്ന രസകരമായ അടിക്കുറിപ്പ് ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തോട് പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്. 

View post on Instagram

അടുത്ത ദിവസങ്ങളിലായി ഇന്‍സ്റ്റഗ്രാമില്‍ മാധവന്‍ പങ്കുവച്ചിട്ടുള്ള ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം അദ്ദേഹത്തിന്റെ നീണ്ട മുടി കാണാമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് മിക്ക പുരുഷന്മാരും കൂട്ടത്തില്‍ സെലിബ്രിറ്റികളുമെല്ലാം ഇത്തരത്തില്‍ മുടി വളര്‍ത്തിയിരുന്നു. ചിലര്‍ അതൊരു സ്റ്റൈല്‍ ആയിത്തന്നെ സെറ്റ് ചെയ്യുക പോലുമുണ്ടായി. എന്തായാലും പ്രിയതാരത്തിന്റെ പുതിയ ലുക്കും കിടിലന്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

View post on Instagram

Also Read:-മമ്മൂട്ടിക്ക് പിന്നാലെ ട്രെന്‍ഡ് സെറ്ററാകാന്‍ ഡിക്യൂ? യുവാക്കള്‍ക്ക് ആവേശമായി പുതിയ ഫോട്ടോകള്‍...