സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന മാധുരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പ്രായം അമ്പതുകള്‍ കടന്നെങ്കിലും ബോളിവുഡിലെ സൗന്ദര്യ റാണിയാണ് മാധുരി ദീക്ഷിത്. ഫിറ്റ്നസിനും ഫാഷനും സൗന്ദര്യ സംരക്ഷണത്തിനും നൽകുന്ന ശ്രദ്ധയാണ് മാധുരിയെ ആരാധകര്‍ക്കിടയില്‍ ഇന്നും തിളങ്ങുന്ന താരമായി നിര്‍ത്തുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന മാധുരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. അവധിയാഘോഷത്തിനായി താരങ്ങളുടെയെല്ലാം ആദ്യ ചോയിസായി മാറിയിട്ടുണ്ട് മാലിദ്വീപ്. എന്തായാലും മാലിദ്വീപിന്‍റെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ചിത്രങ്ങളില്‍ തന്‍റെ ഫാഷന്‍ ചോയിസുകള്‍ കാണിക്കാനും താരം മറന്നിട്ടില്ല. ഒരു ചിത്രത്തില്‍ നീല ടോപ്പും ബ്ലാക്ക് ഷോര്‍ട്സുമായിരുന്നു വേഷം. മറ്റൊരു ചിത്രത്തില്‍ നീല ഷോര്‍ട്സും വെള്ള ടോപ്പുമായിരുന്നു.

View post on Instagram

ചിത്രങ്ങള്‍ക്ക് സ്നേഹം അറിയിച്ച് ആരാധകരും രംഗത്തെത്തി. 53 വയസ്സുണ്ടെന്ന് പറയില്ല എന്നാണ് ആളുകളുടെ കമന്‍റ്. താരം കുടുംബത്തോടൊപ്പമാണ് മാലിദ്വീപില്‍ എത്തിയത്. 


View post on Instagram
View post on Instagram

Also Read: ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; 1.25 ലക്ഷത്തിന്‍റെ സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത്...