കിംഗ് ഖാന്റെ രൂപത്തിലേക്ക് മേക്കപ്പിലൂടെ സ്വയം മാറുന്ന വിവിധ ഘട്ടങ്ങള്‍ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കിംഗ് ഖാനെ കൂടി ടാഗ് ചെയ്ത ശേഷമാണ് ദിക്ഷിത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് 

നിത്യേന എത്രയോ തരം വീഡിയോകളാണ് ( Vira Video ) സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം നാം കാണുന്നത്. ഇവയില്‍ പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതോ, ആധികാരികമല്ലാത്തതോ എല്ലാം ആവാം. എങ്കിലും ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ആശയങ്ങള്‍ ഇത്തരം വീഡിയോകളില്‍ കാണാറുണ്ട്. 

അങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'മേക്കപ്പിന് പരിധിയുണ്ട്' എന്ന് പലരും പറഞ്ഞുകേള്‍ക്കാറില്ലേ? എന്നാല്‍ മേക്കപ്പിന് ഒരു പരിധിയുമില്ലെന്നും മറിച്ച്, അതിന് പുതിയൊരു ലോകം തന്നെ സൃഷ്ടിക്കാനാകുമെന്നുമാണ് ഈ വീഡിയോ പറയുന്നത്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റായ ദിക്ഷിതയാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാന്റെ മുഖം മേക്കപ്പിലൂടെ തന്നില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് ഈ മിടുക്കി.

View post on Instagram

കിംഗ് ഖാന്റെ രൂപത്തിലേക്ക് മേക്കപ്പിലൂടെ സ്വയം മാറുന്ന വിവിധ ഘട്ടങ്ങള്‍ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

കിംഗ് ഖാനെ കൂടി ടാഗ് ചെയ്ത ശേഷമാണ് ദിക്ഷിത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദിക്ഷിതയ്ക്ക് കമന്റുകളിലൂടെ അഭിനന്ദനങ്ങളറിയിക്കുന്നത്.

View post on Instagram

ഷാരൂഖിനെ മാത്രമല്ല, കപില്‍ദേവിനെയും നവാസുദ്ദീന്‍ സിദ്ധീഖിയെയും ആലിയ ഭട്ടിനെയും എല്ലാം ദിക്ഷിത ഇത്തരത്തില്‍ മേക്കപ്പിലൂടെ തന്നില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്.

Also Read:- ഭക്ഷണം വാങ്ങാന്‍ പണം ചോദിച്ചു, പിന്നീട് നടന്നത്...