ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ് മലൈക അറോറ. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് ഇപ്പോഴും ആരാധകര്‍ ഏറേയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഫിറ്റ്നസ് വീഡിയോകള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. 

അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിതങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള സാരിയാണ് താരത്തിന്‍റേ വേഷം. 

 

ഒരു റിയാലിറ്റി ഷോയ്ക്ക് വിധികർത്താവായി എത്തിയപ്പോഴാണ് മനീഷ് മൽഹോത്രയുടെ പുതിയ ശേഖരമായ റുഹാനിയാത്തിൽ നിന്നുള്ള ബീജ് ഓംബ്രെ സീക്വിൻ സാരി മലൈക ധരിച്ചത്.

 

മൽഹോത്രയുടെ പ്രശസ്തമായ സീക്വിൻ ഷിഫോൺ ഷെയ്ഡഡ് സാരിയെ മനോഹരമാക്കുന്നു. 1,35,000 രൂപയാണ് ഇതിന്‍റെ വില.

Also Read: ട്രെന്‍ഡി കുലോട്സ് ധരിച്ച് മലൈക അറോറ; വില ലക്ഷങ്ങള്‍....