ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ് മലൈക അറോറ. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് ഇപ്പോഴും ആരാധകരുണ്ട്.  താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

എത്‌നിക് വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് മലൈക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് മലൈക. സില്‍വര്‍ എംബ്രായ്ഡറിയാല്‍ സമൃദ്ധമായ കറുപ്പ് നിറത്തിലുള്ള ബ്ലൗസ് വസ്ത്രത്തിന് കൂടുതല്‍ എടുപ്പ് നല്‍കുന്നു. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് താരത്തിനു വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്.

 

അതേസമയം, ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ 'ഛയ്യ ഛയ്യാ' ഗാനം ഓര്‍മ വരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഛയ്യ ഛയ്യാ ഗാനത്തിലും ചുവപ്പും കറുപ്പും കോമ്പിനേഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരുന്നത്. 

 

Also Read: ദീപാവലി ഔട്ട്ഫിറ്റിനെ സ്വയം ട്രോളി ദീപിക പദുക്കോണ്‍...