ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 46കാരിയായ മലൈക അറോറ. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഗോവന്‍ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

നിയോൺ ഗ്രീൻ ഔട്ട്ഫിറ്റ് ആണ് മലൈക പുത്തന്‍ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ബോട്ട് നെക് ടോപ്പും ത്രീ ഫോർത്തും ധരിച്ച് ഇലകൾക്കിടയിലാണ് മലൈക നിൽക്കുന്നത്. മലൈക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഉഷ്ണമേഖലയിലെ പറുദീസ' എന്നാണ് മലൈക ചിത്രത്തിനൊപ്പം കുറിച്ചത്.

 

ചിത്രം വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിലർക്ക് മലൈകയെ കാണുമ്പോൾ പച്ചക്കറികൾ ഓർമയിലെത്തുന്നു. കാബേജിനെ പോലെയുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 

 

എന്തായാലും കാമുകൻ അർജുൻ കപൂറിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് മലൈക. സഹോദരി അമൃത അറോറയുടെ ഗോവയിലെ വസതിയില്‍ നിന്നുമുള്ള ചിത്രങ്ങളും മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  സ്വിം സ്യൂട്ട് ധരിച്ച് പൂളിന്‍റെ ഭംഗി ആസ്വദിക്കുന്ന മലൈകയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 

Also Read: നിറവയറുമായി അനുഷ്ക; വൈറലായി വോഗിന്റെ മുഖചിത്രം!