ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക്  46കാരിയായ മലൈക എപ്പോഴും ഒരു വെല്ലുവിളിയാണ്. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് മലൈക ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് 46കാരിയായ മലൈക എപ്പോഴും ഒരു വെല്ലുവിളിയാണ്. ലോക്ഡൗണിൽ ബ്യൂട്ടിടിപ്സും വര്‍ക്കൗട്ട് വീഡിയോകളുമൊക്കെയായി താരം ഇടയ്ക്കിടെ എത്താറുമുണ്ട്. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് മലൈക ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈകയുടെ പുത്തന്‍ ഫോട്ടോഷൂട്ട്. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിൽവർ സീക്വിൻ ആവരണമുള്ള ലെഹങ്ക പാര്‍ട്ടിക്കും മറ്റും ധരിക്കാന്‍ അനുയോജ്യമായതാണ്.

View post on Instagram

സ്ലീവ്‌ലസും നീണ്ട നെക്‌ലൈനോടും കൂടിയുള്ളതാണ് ബ്ലൗസ്. തബാൻ എന്നാണ് മനീഷ് മൽഹോത്രയുടെ പുതിയ കലക്‌ഷന്റെ പേര്. വജ്രം കൊണ്ടുള്ള നെറ്റിച്ചുട്ടി, കമ്മൽ, മരതകം പതിപ്പിച്ച മോതിരം, വള എന്നിവയാണ് മലൈകയുടെ ആക്സസറീസ്.

View post on Instagram

മലയാളിയായ ജോയ്സ് പോളികാർപ്പ്- പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ദമ്പതികളുടെ മകളാണ് മലൈക അറോറ. 

View post on Instagram

Also Read: അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് സ്ക്രബ് ഉണ്ടാക്കാം; വീഡിയോ പങ്കുവച്ച് മലൈക...