ഇന്‍സ്റ്റഗ്രാമിലൂടെ ആണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. വൈറ്റ്- റെഡ് ഹാവ് സാരിയാണ് താരത്തിന്‍റെ വേഷം. കയ്യിലണിഞ്ഞ മെഹന്തിയുടെ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. 

റിയാലിറ്റി ഷോ താരമായും അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്‌. യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ വിശേഷങ്ങള്‍ മാളവിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്.

ഇപ്പോഴിതാ മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും മാളവിക ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. വൈറ്റ്- റെഡ് ഹാവ് സാരിയാണ് താരത്തിന്‍റെ വേഷം. കയ്യിലണിഞ്ഞ മെഹന്തിയുടെ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

റിയാലിറ്റി ഷോയില്‍ സഹ മത്സരാര്‍ഥി ആയിരുന്ന തേജസാണ് മാളവികയുടെ വരന്‍.കുടംബത്തോടൊപ്പം തേജസിന്റെ വീട് സന്ദര്‍ശിച്ച വീഡിയോയും മാളവിക തന്‍റെ ചാനലിലൂടെ പോസ്റ്റ് ചെയ്തിരുന്നു.ഇരുവരുടേയും പ്രീ വെഡ്ഡിങ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാടന്‍ ലുക്കില്‍ കസവു സാരിയും നീല ബ്ലൗസുമാണ് മാളവിക അണിഞ്ഞത്. ഇതിനൊപ്പം നീല കുപ്പിവളയും വലിയ കമ്മലുകളും അണിഞ്ഞു. നീല ഷര്‍ട്ടും കസവു മുണ്ടുമാണ് തേജസിന്‍റെ വേഷം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. 

View post on Instagram
View post on Instagram

Also Read: തയ്യല്‍ പഠിച്ച് മക്കള്‍ക്കായി ത്രി ഡി പ്രിന്‍റ് വസ്ത്രങ്ങള്‍ ഒരുക്കി സക്കർബർഗ്; ചിത്രങ്ങള്‍ വൈറല്‍