മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ണാടിയും ബീഡ് വർക്കുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്തതാണ് ഈ ഡ്രസ്.  ഹാൾട്ടർ നെക്ക്‌ലൈനും ബെൽ സ്ലീവും ബാക്ക്‌ലെസും ആണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍.  

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മോഹനൻ. 'പട്ടം പോലെ' എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വൈറലാകാറുമുണ്ട്. 

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറ്റ് ബാക്ക്‌ലെസ് ഡ്രസില്‍ മനോഹരിയായിരിക്കുകയാണ് മാളവിക മോഹനൻ. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ണാടിയും ബീഡ് വർക്കുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്തതാണ് ഈ ഡ്രസ്. ഹാൾട്ടർ നെക്ക്‌ലൈനും ബെൽ സ്ലീവും ബാക്ക്‌ലെസും ആണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍.

View post on Instagram

മാളവികയെ സ്റ്റൈൽ ചെയ്തത് പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ പ്രണിത ഷെട്ടിയാണ്. ആമേൻ എന്ന ലേബലിന്‍റെയാണ് വസ്ത്രം. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

Also read: അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

youtubevideo