മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാൻ വിവാഹിതയായി. രണ്ടുദിവസം മുന്‍പ് വളരെ ലളിതമായ ചടങ്ങുകളോടെ ദില്ലിയിലായിരുന്നു വിവാഹം നടന്നത്. ദില്ലി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. 2012 മുതലുള്ള പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. 

 

 

ഇപ്പോഴിതാ വിവാഹചിത്രങ്ങളും പ്രാചി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുള്ള ലെഹങ്കയും ഹെവി ആക്സസറീസും മേക്കപ്പും താരത്തെ ഒരു മുഗള്‍ രാജകുമാരിയെ പോലെയാക്കി. മരതകപച്ച നിറങ്ങളിലുള്ള മുത്തുകള്‍ പതിപ്പിച്ച ആക്സസറികളായിരുന്നു പ്രാചി അണിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

 

 

ദില്ലിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യൻ നെറ്റ്ബോൾ താരമായിരുന്നു. 2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

 

 

പിന്നീട് മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മമ്മൂട്ടിയോടൊപ്പമുള്ള മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.
 

 

Also Read: 10,000 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രത്തില്‍ അതിമനോഹരിയായി മിഹീക...