പലപ്പോഴും കാലാവസ്ഥ എത്രമാത്രം പ്രശ്നഭരിതമാണെന്ന് നമുക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിക്കണമെന്നില്ല. ചിലപ്പോഴെങ്കിലും ചൂട് കൂടുന്ന സമയങ്ങളില്‍ ഇത് മനസിലാക്കാൻ സഹായിക്കുന്ന ചില പരീക്ഷണങ്ങളുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കും. 

കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായി പല രാജ്യങ്ങളിലും പ്രളയവും വെള്ളക്കെട്ടും അസഹനീയമായ ചൂടുമെല്ലാം പതിവായി വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ കാലാവസ്ഥാവ്യതിയാനം വലിയ രീതിയിലാണ് മനുഷ്യര്‍ അടക്കമുള്ള ജീവിസമൂഹത്തെ ബാധിക്കുന്നത്.

പലപ്പോഴും കാലാവസ്ഥ എത്രമാത്രം പ്രശ്നഭരിതമാണെന്ന് നമുക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിക്കണമെന്നില്ല. ചിലപ്പോഴെങ്കിലും ചൂട് കൂടുന്ന സമയങ്ങളില്‍ ഇത് മനസിലാക്കാൻ സഹായിക്കുന്ന ചില പരീക്ഷണങ്ങളുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കും. 

സമാനമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുഎസിലെ അരിസോണയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രസകരമായൊരു പരീക്ഷണം തന്നെയാണ് മാറ്റ് പീറ്റേഴ്സണ്‍ എന്ന യുവാവ് വീഡിയോയിലൂടെ കാണിക്കുന്നത്. 

അന്തരീക്ഷത്തിലെ അസഹനീയ ചൂടില്‍ ഇരുന്ന് പൊള്ളുന്ന കാറിനകത്ത് വച്ച് വേണമെങ്കില്‍ കുക്കീസ് ബേക്ക് ചെയ്തെടുക്കാമെന്നാണ് ഇദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഇതിനായി ആദ്യം കുക്കീസ് തയ്യാറാക്കാനുള്ള മാവ് ട്രേയില്‍ സെറ്റ് ചെയ്ത് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

കാറിന്‍റെ മുൻവശത്തെ ചില്ലിന് താഴെയായിട്ടാണ് ട്രേ വച്ചിരിക്കുന്നത്. അതായത് ചൂട് നല്ലരീതിയില്‍ കിട്ടുന്നിടം. പരീക്ഷണം നടത്തുന്ന സമയത്ത് അവിടെ 110 ഡിഗ്രിയാണ് ചൂടെന്നും മാറ്റ് പറയുന്നുണ്ട്. ട്രേ കാറിനകത്ത് വച്ച ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് പിന്നീട് മാറ്റ് അതെടുക്കുന്നത്. അപ്പോഴേക്ക് കുക്കീസ് നല്ലതുപോലെ ബേക്ക് ആയി പരുവമായിട്ടുണ്ട്.

തുടര്‍ന്ന് മാറ്റ് ഇത് വീട്ടിലുള്ളവര്‍ക്കെല്ലാം നല്‍കുന്നു. അവരെല്ലാം കുക്കീസ് നന്നായി ബേക്ക് ആയിട്ടുണ്ടെന്നാണ് കഴിച്ച ശേഷം അഭിപ്രായം പറയുന്നത്. രസകരമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പലരും തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ചൂടിനെ കുറിച്ചും അതുണ്ടാക്കുന്ന വിഷമതകളെ കുറിച്ചുമെല്ലാം കമന്‍റില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

മാറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പരീക്ഷണ വീഡിയോ കാണാം...

View post on Instagram

Also Read:- ഉഷ്ണതരംഗത്തിനിടെ വെയിലില്‍ ഭക്ഷണം പാകം ചെയ്ത് യുവാവ്