ബോട്ടിലെ കാബിനുള്ളില്‍ വളരെ സൗകര്യപ്രദമായൊരു അടുക്കള പോലെ നമുക്കിത് ഒറ്റനോട്ടത്തില്‍ തോന്നാം. കാറ്റില്‍ ആടിയുലയുന്ന ബോട്ടില്‍ വീഴാതിരിക്കാൻ ബാലൻസ് ചെയ്താണ് ഇദ്ദേഹം നില്‍ക്കുന്നത്

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണുന്നതാണ്. ഇവയില്‍ ചില വീഡിയോകളെങ്കിലും നമ്മെ ഒരുപാട് ആകര്‍ഷിക്കാറുണ്ട്, അല്ലേ? 

മിക്കപ്പോഴും നമുക്ക് നേരിട്ട് പോയി കാണാനോ അനുഭവിക്കാനോ ഒന്നും സാധിക്കാത്ത തരത്തിലുള്ള- നമുക്ക് അപ്രാപ്യമായ ഇടങ്ങളിലെയും അതുപോലുള്ള സാഹചര്യങ്ങളിലെയോ കാഴ്ചകളാണ് ഏറെയും നമ്മെ ആകര്‍ഷിക്കുക. 

ഇത്തരത്തില്‍ ധാരാളം പേര്‍ കാണാനിഷ്ടപ്പെടുന്ന വീഡിയോകളാണ് കടലില്‍ നിന്നുള്ള സാഹസിക വീഡിയോകള്‍. കടലില്‍ മത്സ്യബന്ധത്തിന് പോകുന്നവരുടെയും മറ്റും ഇതുപോലുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെയാണ് ലഭിക്കാറ്.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കടലില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ ബോട്ടിനുള്ളില്‍ പാചകം ചെയ്യുന്നൊരാളെയാണ് വീഡിയോയില്‍ കാണുന്നത്. 

ബോട്ടിലെ കാബിനുള്ളില്‍ വളരെ സൗകര്യപ്രദമായൊരു അടുക്കള പോലെ നമുക്കിത് ഒറ്റനോട്ടത്തില്‍ തോന്നാം. കാറ്റില്‍ ആടിയുലയുന്ന ബോട്ടില്‍ വീഴാതിരിക്കാൻ ബാലൻസ് ചെയ്താണ് ഇദ്ദേഹം നില്‍ക്കുന്നത്. ബോട്ട് ആടുന്നതിന് അനുസരിച്ച് സ്റ്റൗവും ആടിയുലയുകയാണ്. എന്നാലിതും അദ്ദേഹം പാടുപെട്ട് ബാലൻസ് ചെയ്യുകയാണ്.

കൊടുങ്കാറ്റത്ത് ഒരു ബോട്ടിനകത്ത് ഇങ്ങനെ ആരെങ്കിലും പാചകം ചെയ്തുനോക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇങ്ങനെയുള്ള സാഹചര്യത്തില്‍ ബ്രഡും പീനട്ട് ബട്ടറും കഴിച്ചിരിക്കൂ എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അല്ലാതെ ഇങ്ങനെയുള്ള പാചകം ചെയ്യാൻ പോകരുത് എന്നും അദ്ദേഹം രസകരമായി കുറിക്കുന്നു. 

ദശലക്ഷക്കണക്കിന് പേരാണ് ഏറെ കൗതുകം തോന്നുന്ന ഈ വീഡിയോ ഒരാഴ്ചയ്ക്കകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഗംഭീരമായിട്ടുണ്ടെന്നും പുതി. അനുഭവമാണ് ഈ കാഴ്ചയെന്നുമെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്. എന്തായാലും രസകരമായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- ചോറും ദോശയുമൊക്കെ കിട്ടുന്ന, ജപ്പാനിലെ ഇന്ത്യൻ ഹോട്ടല്‍; ഇതിനൊരു പ്രത്യേകതയുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo