അച്ഛനൊപ്പം തകര്‍ത്ത് നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഗീതന സിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡില്‍ നിന്നാണ് മനോഹരമായ ഈ വീഡിയോ പ്രചരിക്കുന്നത്. 'ലക്കി മീ' എന്ന ക്യാപ്ഷനോടെ ആണ് മകള്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ ഒരു അച്ഛനും മകളും തമ്മിലുള്ള മനോഹരമായ ബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അച്ഛനൊപ്പം തകര്‍ത്ത് നൃത്തം ചെയ്യുന്ന മകളുടെ വീഡിയോ ആണ് വൈറലാകുന്നത്. ഗീതന സിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡില്‍ നിന്നാണ് മനോഹരമായ ഈ വീഡിയോ പ്രചരിക്കുന്നത്. 'ലക്കി മീ' എന്ന ക്യാപ്ഷനോടെ ആണ് മകള്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വിവാഹ ചടങ്ങിനിടെ ആണ് അച്ഛന്‍റെയും മകളുടെയും നൃത്തം. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് മകളുടെ വേഷം. അച്ഛന്‍ മകളെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

View post on Instagram

38,700-ല്‍ അധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. മനോഹരമായ വീഡിയോ എന്നും അച്ഛനും മകളും ആയാല്‍ ഇങ്ങനെ വേണമെന്നും തുടങ്ങിയ പോസീറ്റീവായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. 

സമാനമായ മറ്റൊരു വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദമ്പതികളുടെ മനോഹരമായ നൃത്ത വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചത്. ലതാ മങ്കേഷ്കറിന്‍റെ 'ആ ജാനേ ജാന്‍' എന്ന പാട്ടിനൊപ്പമാണ് ദമ്പതികള്‍ ചുവടുവയ്ക്കുന്നത്. സന്തോഷവും സ്നേഹവും നിറഞ്ഞതാണ് ഇവരുടെ ഡാന്‍സ് വീഡിയോ. 'എ ലൌ സ്റ്റോറി ഇന്‍ ഡാന്‍സ് ആന്‍റ് മ്യൂസിക്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. മനോഹരമായ നൃത്തം എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. വീഡിയോയിലെ ടര്‍ബനിട്ട മുത്തച്ഛനെ കണ്ടിട്ട് പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നു എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇവരുടെ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്നും ഇവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Also Read: പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങന്‍; വൈറലായി വീഡിയോ