ആറ് വയസുകാരനായ കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അയല്‍വീട്ടിലെ നായ അപ്രതീക്ഷിതമായി ആക്രമിക്കാനെത്തിയപ്പോള്‍ വീട്ടിലെ ജര്‍മ്മൻ ഷെപ്പേഡ് ഇനത്തില്‍ പെടുന്ന വളര്‍ത്തുനായ കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. 

നിത്യവും നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം തയ്യാറാക്കുന്നവ തന്നെയായിരിക്കും. എന്നാല്‍ മറ്റ് ചിലതാകട്ടെ, അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആയിരിക്കും. 

ഇങ്ങനെയുള്ള വീഡിയോകളില്‍ അപകടങ്ങളും ചില സന്ദര്‍ഭങ്ങളില്‍ അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതുമെല്ലാം നാം കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

ആറ് വയസുകാരനായ കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അയല്‍വീട്ടിലെ നായ അപ്രതീക്ഷിതമായി ആക്രമിക്കാനെത്തിയപ്പോള്‍ വീട്ടിലെ ജര്‍മ്മൻ ഷെപ്പേഡ് ഇനത്തില്‍ പെടുന്ന വളര്‍ത്തുനായ കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫ്ളോറിഡയിലാണ് സംഭവം. 

കുഞ്ഞ് സന്തോഷത്തോടെ മുറ്റത്തേക്ക് കളിക്കാനോടുകയാണ്. ഇതിനിടെയാണ് പെടുന്നനെ അയല്‍വീട്ടില്‍ നിന്ന് കറുത്ത നിറത്തിലുള്ളൊരു പട്ടി അക്രമാസക്തമായി കുഞ്ഞിന് നേരെ പാഞ്ഞുവരുന്നത്. ആ സമയം കുഞ്ഞിനെ കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് കടിച്ച് കീറിയേനെ എന്നേ വീഡിയോ കാണുമ്പോള്‍ തോന്നൂ. എന്നാല്‍ തക്ക സമയത്ത് വീട്ടിലെ ജര്‍മ്മൻ ഷെപ്പേഡ് ഓടിയെത്തി കുഞ്ഞിന് മുമ്പില്‍ ഒരു കാവല്‍ പോലെ നിന്ന് ഇതിനെ ഓടിക്കുകയാണ് ചെയ്യുന്നത്. 

ഇതിനിടെ കുഞ്ഞിന്‍റെ അമ്മ വീട്ടിനകത്ത് നിന്ന് ഓടിയെത്തുന്നുണ്ട്. അപ്പോഴേക്ക് അയല്‍വീട്ടിലെ നായയുടെ ഉടമസ്ഥനും എത്തുന്നു. അമ്മ കുഞ്ഞിനെ വാരിയെടുക്കുകയും വീട്ടില്‍ നിന്ന് മറ്റൊരു വളര്‍ത്തുനായ കൂടി പുറത്തെത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

German shepherd SAVES little boy from being attacked by wild dog |German shepherd |Today Viral News

വളര്‍ത്തുനായ്ക്കള്‍ വീട്ടിലുള്ള കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയുമെല്ലാം ഒരുപോലെ സംരക്ഷിക്കുന്നത് സാധാരണമാണ്. ഇത്തരത്തിലുള്ള വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്നെ നമുക്ക് കാണാൻ സാധിക്കും.

Also Read:- 'മനുഷ്യരെക്കാള്‍ കൊള്ളാം'; മാതൃക കാട്ടി നായ